وَرَفَعْنَا لَكَ ذِكْرَكَۗ ( الشرح: ٤ )
Wa raf 'ana laka zikrak (aš-Šarḥ 94:4)
English Sahih:
And raised high for you your repute. (Ash-Sharh [94] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു. (അലംനശ് റഹ് [94] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.[1]
[1] കടുത്ത എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് നബി(ﷺ) ജീവിതം നയിച്ചത്. മിക്ക മനുഷ്യരും അത്തരം എതിര്‍പ്പുകള്‍ക്കു മുമ്പില്‍ മനസ് മടുത്തവരോ ക്ഷുഭിതരോ ആയിത്തീരുകയാണ് പതിവ്. എന്നാല്‍ നബി(ﷺ) അല്ലാഹുവിന്റെ സവിശേഷമായ അനുഗ്രഹത്താല്‍ എപ്പോഴും മനസ്സാന്നിധ്യത്തോടും ഹൃദയവിശാലതയോടും കൂടി വര്‍ത്തിച്ചു. എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജയിക്കാന്‍ ഇത് അവിടുത്തെ(ﷺ) സഹായിച്ചു. മനുഷ്യചരിത്രത്തിലെ അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നബിയെ (ﷺ) പ്രാപ്തനാക്കിയതും ഇത് തന്നെ.