Qul yaaa aiyuhan naasu qad jaaa'akumul haqqu mir Rabbikum famanih tadaa fa innamaa yahtadee linafsihee wa man dalla fa innamaa yadillu 'alaihaa wa maaa ana 'alaikum biwakeel (al-Yūnus 10:108)
Say, "O mankind, the truth has come to you from your Lord, so whoever is guided is only guided for [the benefit of] his soul, and whoever goes astray only goes astray [in violation] against it. And I am not over you a manager." (Yunus [10] : 108)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര് സന്മാര്ഗം സ്വീകരിക്കുന്നുവോ അതിന്റെ നേട്ടം അവനുതന്നെയാണ്. ആരെങ്കിലും ദുര്‍മാര്‍ഗത്തിലാവുകയാണെങ്കില്‍ ആ വഴികേടിന്റെ ദുരന്തവും അവനുതന്നെ. ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെമേല്‍ ഒരുവിധ ഉത്തരവാദിത്വവുമില്ല. (യൂനുസ് [10] : 108)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര് നേര്‍വഴി സ്വീകരിക്കുന്നുവോ അവന് തന്റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ചു പോയാല്‍ അതിന്റെ ദോഷവും അവന് തന്നെയാണ്. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല.
2 Mokhtasar Malayalam
പ്രവാചകരേ പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഖുർആൻ നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. ആരെങ്കിലും വിശ്വസിക്കുകയും സന്മാർഗം സ്വീകരിക്കുകയും ചെയ്താൽ അതിൻ്റെ ഗുണഫലം അവനുതന്നെയാണ്. തൻ്റെ അടിമകൾ തന്നെ അനുസരിക്കുന്നതിൽ നിന്നും അല്ലാഹു ധന്യനാണ്. വല്ലവനും വഴിപിഴച്ച് പോയാൽ അതിൻ്റെ ദോഷവും അവന് തന്നെയാണ്. തൻ്റെ അടിമകളുടെ ധിക്കാരം അവന് ഉപദ്രവം വരുത്തുകയുമില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കാനോ അതിന് വിചാരണ നടത്താനോ ഞാൻ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ടവനല്ല