But they who have earned [blame for] evil doings – the recompense of an evil deed is its equivalent, and humiliation will cover them. They will have from Allah no protector. It will be as if their faces are covered with pieces of the night – so dark [are they]. Those are the companions of the Fire; they will abide therein eternally. (Yunus [10] : 27)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ തിന്മകള് ചെയ്തുകൂട്ടിയവരോ, തിന്മക്കുള്ള പ്രതിഫലം അതിനു തുല്യം തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അവരുടെ മുഖങ്ങള്‍ ഇരുള്‍മുറ്റിയ രാവിന്റെ കഷ്ണംകൊണ്ട് പൊതിഞ്ഞ പോലിരിക്കും. അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. (യൂനുസ് [10] : 27)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തിന്മകള് പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്മയ്ക്കുള്ള പ്രതിഫലം അതിന് തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിന്റെ കഷ്ണങ്ങള്‍കൊണ്ട് അവരുടെ മുഖങ്ങള്‍ പൊതിഞ്ഞതു പോലെയിരിക്കും. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
2 Mokhtasar Malayalam
അവിശ്വാസവും പാപവുമായ തിന്മകൾ പ്രവർത്തിച്ചവർക്കാകട്ടെ അവർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമായി പരലോകത്തെ ശിക്ഷ ഉണ്ടായിരിക്കും. അപമാനവും നിന്ദ്യതയും അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ ശിക്ഷ അവരെ അവൻ ഏൽപ്പിച്ചാൽ അതിൽ നിന്ന് അവരെ രക്ഷിക്കുന്ന ഒന്നും തന്നെ അവർക്കില്ല. നരകത്തിലെ പുകയും കറുപ്പും മൂടിയതിൻ്റെ ആധിക്യത്താൽ അവരുടെ മുഖങ്ങൾ ഇരുണ്ട രാവിൻ്റെ കഷ്ണങ്ങൾ കൊണ്ട്പൊതിഞ്ഞതു പോലെയിരിക്കും. ഈ വിശേഷണങ്ങൾക്കർഹരായവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും