Say, "Are there of your 'partners' any who guides to the truth?" Say, "Allah guides to the truth. So is He who guides to the truth more worthy to be followed or he who guides not unless he is guided? Then what is [wrong] with you – how do you judge?" (Yunus [10] : 35)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: സത്യത്തിലേക്ക് വഴി കാട്ടുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവത്രെ സത്യത്തിലേക്ക് വഴി കാട്ടുന്നത്. ആകയാല്‍ സത്യത്തിലേക്ക് വഴി കാണിക്കുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേര്‍മാര്‍ഗം പ്രാപിക്കാത്തവനാണോ പിന്തുടരാന് കൂടുതല്‍ അര്ഹതയുള്ളവന്? അപ്പോള്‍ നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയാണ് നിങ്ങള്‍ വിധി കല്പിക്കുന്നത്?
2 Mokhtasar Malayalam
(നബിയേ,) പറയുക: സത്യത്തിലേക്ക് വഴികാട്ടുന്ന വല്ലവരും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവരുടെ കൂട്ടത്തിലുണ്ടോ? അവരോട് പറയുക: അല്ലാഹു മാത്രമാണ് സത്യത്തിലേക്ക് വഴികാട്ടുന്നത്. ജനങ്ങളെ സത്യത്തിലേക്ക് വഴി കാണിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേർമാർഗം പ്രാപിക്കാത്ത നിങ്ങളുടെ ആരാധ്യന്മാരാണോ പിന്തുടരാൻ കൂടുതൽ അർഹതയുള്ളവൻ ? അപ്പോൾ നിങ്ങൾക്കെന്തുപറ്റി? അവർ അല്ലാഹുവിൻറെ പങ്കാളികളാണെന്ന് ജൽപിച്ചുകൊണ്ട് എങ്ങനെയാണ് നിങ്ങൾ അസത്യമായ വിധി കൽപിക്കുന്നത്? നിങ്ങളുടെ വാക്കിൽ നിന്നും അല്ലാഹു എത്രയോ ഉന്നതനായിരിക്കുന്നു.