Wa maa kaana haazal Quraanu ai yuftaraa min doonil laahi wa laakin tasdeeqal lazee baina yadaihi wa tafseelal Kitaabi laa raiba fee mir Rabbil 'aalameen (al-Yūnus 10:37)
And it was not [possible] for this Quran to be produced by other than Allah, but [it is] a confirmation of what was before it and a detailed explanation of the [former] Scripture, about which there is no doubt, from the Lord of the worlds. (Yunus [10] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവല്ലാത്തവര്‍ക്ക് പടച്ചുണ്ടാക്കാനാവുന്നതല്ല ഈ ഖുര്‍ആന്‍. മുമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവിക വചനങ്ങളുടെ വിശദീകരണവുമാണിത്. ഇതിലൊട്ടും സംശയിക്കേണ്ടതില്ല. ഇതു ലോകനാഥനില്‍ നിന്നുള്ളതുതന്നെയാണ്. (യൂനുസ് [10] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ഖുര്‍ആന്‍ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്. അതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്.
2 Mokhtasar Malayalam
ഈ ഖുർആൻ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. അത്പോലുള്ളത് കൊണ്ടുവരാൻ മനുഷ്യർക്ക് ഒരിക്കലും സാധ്യമല്ല. അതിനാൽ അല്ലാഹുവല്ലാത്തവരിലേക്ക് അവർ പറഞ്ഞുണ്ടാക്കിയതാണെന്ന രൂപത്തിൽ ഒരിക്കലും ചേർക്കപ്പെടാവതുമല്ല. പ്രത്യുത അതിൻ്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും, അതിൽ ചുരുക്കി വിവരിക്കപ്പെട്ട വിധികളുടെ വിശദീകരണവുമത്രെ ഖുർആൻ. പരിശുദ്ധനായ, സൃഷ്ടികളുടെ രക്ഷിതാവിൽ നിന്നാണ് അതവതരിപ്പിക്കപ്പെട്ടത് എന്നതിൽ യാതൊരു സംശയവുമില്ല.