Say, "I possess not for myself any harm or benefit except what Allah should will. For every nation is a [specified] term. When their time has come, then they will not remain behind an hour, nor will they precede [it]." (Yunus [10] : 49)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: ''എനിക്കു തന്നെ ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല. അല്ലാഹു ഇച്ഛിച്ചാലല്ലാതെ.'' ഓരോ ജനതക്കും ഒരു നിശ്ചിത അവധിയുണ്ട്. അവരുടെ അവധി വന്നെത്തിയാല്‍ പിന്നെ ഇത്തിരിനേരം പോലും വൈകിക്കാനവര്‍ക്കാവില്ല. നേരത്തെയാക്കാനും കഴിയില്ല. (യൂനുസ് [10] : 49)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: എനിക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത് എന്റെ അധീനത്തിലല്ല- അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. ഓരോ സമൂഹത്തിനും ഒരു അവധിയുണ്ട്.[1] അവരുടെ അവധി വന്നെത്തിയാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാനാവില്ല. അവര്‍ക്കത് നേരത്തെയാക്കാനും കഴിയില്ല.
[1] അതിരില്ലാത്ത അധര്‍മ്മവും ധിക്കാരവുമായി അനുസ്യൂതം മുന്നേറാന്‍ അല്ലാഹു ആരെയും അനുവദിക്കുകയില്ല. ഒരവധിവരെ അവന് സമയം നീട്ടിക്കൊടുക്കുമെന്ന് മാത്രം.
2 Mokhtasar Malayalam
(നബിയേ,) പറയുക: എനിക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നതോ എനിക്കുനേരെയുള്ള ഉപദ്രവം തടുക്കലോ എൻ്റെ അധീനത്തിലല്ല- പിന്നെ എങ്ങനെയാണ് മറ്റുള്ളവർക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ എനിക്ക് സാധിക്കുക? അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. അവൻ്റെ അദൃശ്യജ്ഞാനം അറിയാൻ എനിക്കെങ്ങിനെയാണ് സാധിക്കുക ? ഓരോ സമൂഹത്തിൻ്റെയും നാശത്തിന്, അല്ലാഹു താക്കീത് നൽകുകയും അവൻ നിശ്ചയിക്കുകയും ചെയ്ത ഒരു അവധിയുണ്ട്. അത് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അവരുടെ നാശത്തിനുള്ള അവധി വന്നെത്തിയാൽ ഒരു നാഴിക നേരം പോലും അത് വൈകുകയില്ല. അവർക്കത് നേരത്തെയാവുകയുമില്ല