اِنَّ شَانِئَكَ هُوَ الْاَبْتَرُ ࣖ ( الكوثر: ٣ )
Inna shani-aka huwal abtar (al-Kawthar 108:3)
English Sahih:
Indeed, your enemy is the one cut off. (Al-Kawthar [108] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍. (അല്‍കൗസര്‍ [108] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).[1]
[1] മുഹമ്മദ് നബി(ﷺ)യുടെ ആൺമക്കൾ മൂന്നുപേരും പ്രായപൂർത്തിയെത്തും മുൻപ് തന്നെ മരണപ്പെട്ടിരുന്നു. നബി(ﷺ)ക്ക് ആണ്‍മക്കളില്ലാത്തതിന്റെ പേരില്‍ ശത്രുക്കള്‍ അദ്ദേഹത്തെ 'അബ്തര്‍' (വാലറ്റവന്‍) അഥവാ പിന്‍ഗാമിയില്ലാത്തവന്‍ എന്നു വിളിച്ച് അപഹസിക്കാറുണ്ടായിരുന്നു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് നബി(ﷺ)യോട് വിദ്വേഷം പുലര്‍ത്തുന്നവന്‍ തന്നെയാണ് 'അബ്തര്‍' അഥവാ ഭാവി നഷ്ടപ്പെട്ടവന്‍ എന്ന് അല്ലാഹു ഉണര്‍ത്തുന്നു.