وَيٰقَوْمِ لَآ اَسْـَٔلُكُمْ عَلَيْهِ مَالًاۗ اِنْ اَجْرِيَ اِلَّا عَلَى اللّٰهِ وَمَآ اَنَا۠ بِطَارِدِ الَّذِيْنَ اٰمَنُوْاۗ اِنَّهُمْ مُّلٰقُوْا رَبِّهِمْ وَلٰكِنِّيْٓ اَرٰىكُمْ قَوْمًا تَجْهَلُوْنَ ( هود: ٢٩ )
Wa yaa qawmi laaa as'alukum 'alaihi maalan in ajriya illaa 'alal laah; wa maaa ana bitaaridil lazeena aamanoo; innahum mulaaqoo Rabbihim wa laakinneee araakum qawman tajhaloon (Hūd 11:29)
English Sahih:
And O my people, I ask not of you for it any wealth. My reward is not but from Allah. And I am not one to drive away those who have believed. Indeed, they will meet their Lord, but I see that you are a people behaving ignorantly. (Hud [11] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''എന്റെ ജനമേ, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് സ്വത്തൊന്നും ചോദിക്കുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. വിശ്വസിച്ചവരെ ആട്ടിയകറ്റുന്നവനല്ല ഞാന്‍. തീര്‍ച്ചയായും അവര്‍ തങ്ങളുടെ നാഥനുമായി സന്ധിക്കും. എന്നാല്‍ നിങ്ങളെ തികഞ്ഞ അവിവേകികളായാണ് ഞാന്‍ കാണുന്നത്. (ഹൂദ് [11] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല.[1] തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്.[2] എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത് വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്[3]
[1] നൂഹ്‌നബി(عليه السلام)യുടെ കൂടെ അണിനിരന്നിട്ടുളളത് അധസ്ഥിതരായ കുറച്ച് പേര്‍ മാത്രമാണെന്ന് പറഞ്ഞ് പരിഹസിക്കുകയും, അവരെ ആട്ടിയോടിച്ചാല്‍ തങ്ങളും കൂടെ ചേരാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത പ്രമാണിമാര്‍ക്കുളള മറുപടിയാണിത്.
[2] അവര്‍ അധസ്ഥിതരോ ഉന്നതരോ എന്ന് അപ്പോള്‍ അല്ലാഹു തീരുമാനിച്ചുകൊളളും.
[3] വിവരക്കേട് പറ്റിയത് പാവപ്പെട്ട സത്യവിശ്വാസികള്‍ക്കല്ല ആഢ്യന്മാര്‍ക്കാണ്.