And my advice will not benefit you – although I wished to advise you – if Allah should intend to put you in error. He is your Lord, and to Him you will be returned." (Hud [11] : 34)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുകളയാനിച്ഛിക്കുന്നുവെങ്കില് ഞാന്‍ നിങ്ങളെ എത്ര ഉപദേശിച്ചാലും ആ ഉപദേശം നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല. അവനാണ് നിങ്ങളുടെ നാഥന്. അവങ്കലേക്കാണ് നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.'' (ഹൂദ് [11] : 34)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്കാന് ഉദ്ദേശിച്ചാലും എന്റെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അവനാണ് നിങ്ങളുടെ രക്ഷിതാവ്. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.
2 Mokhtasar Malayalam
ചൊവ്വായ പാതയിൽ നിന്ന് നിങ്ങളെ വഴിതെറ്റിച്ചുവിടാൻ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എൻ്റെ ഉപദേശം നിങ്ങൾക്ക് പ്രയോജനപ്പെടുകയില്ല. നിങ്ങളുടെ ധിക്കാരം നിമിത്തം സന്മാർഗ്ഗത്തിൽ നിന്നും അവൻ നിങ്ങളെ തെറ്റിച്ചുകളയും. അവനാണ് നിങ്ങളുടെ രക്ഷിതാവ്. അവനാണ് നിങ്ങളുടെ കാര്യങ്ങൾ ഉടമപ്പെടുത്തുന്നവൻ. അവനുദ്ദേശിച്ചാൽ നിങ്ങളെ അവൻ വഴിപിഴവിലാക്കും. അവങ്കലേക്കാണ് ഖിയാമത്ത് നാളിൽ നിങ്ങൾ മടക്കപ്പെടുന്നത്. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും.