Skip to main content

وَنَادٰى نُوْحٌ رَّبَّهٗ فَقَالَ رَبِّ اِنَّ ابْنِيْ مِنْ اَهْلِيْۚ وَاِنَّ وَعْدَكَ الْحَقُّ وَاَنْتَ اَحْكَمُ الْحٰكِمِيْنَ  ( هود: ٤٥ )

wanādā
وَنَادَىٰ
And Nuh called
വിളിച്ചു
nūḥun
نُوحٌ
And Nuh called
നൂഹ്
rabbahu
رَّبَّهُۥ
(to) his Lord
തന്‍റെ റബ്ബിനെ
faqāla
فَقَالَ
and said
എന്നിട്ടു പറഞ്ഞു
rabbi
رَبِّ
"O my Lord!
എന്‍റെ റബ്ബേ
inna ib'nī
إِنَّ ٱبْنِى
Indeed my son
നിശ്ച യമായും എന്‍റെ മകന്‍, പുത്രന്‍
min ahlī
مِنْ أَهْلِى
(is) of my family
എന്‍റെ വീട്ടുകാരില്‍ (സ്വന്തക്കാരില്‍) പെട്ടവനാകുന്നു
wa-inna waʿdaka
وَإِنَّ وَعْدَكَ
and indeed Your promise
നിശ്ചയമായും നിന്‍റെ വാഗ്ദാനം
l-ḥaqu
ٱلْحَقُّ
(is) true
യഥാര്‍ത്ഥമാണു (താനും)
wa-anta
وَأَنتَ
and You
നീയാകട്ടെ
aḥkamu
أَحْكَمُ
(are) the Most Just
ഏറ്റം (വ ലിയ) വിധികര്‍ത്താവാകുന്നു
l-ḥākimīna
ٱلْحَٰكِمِينَ
(of) the judges"
വിധികര്‍ത്താക്കളില്‍.

Wa naadaa noohur Rabbahoo faqaala Rabbi innabnee min ahlee wa inna wa'dakal haqqu wa Anta ahkamul haakimeen (Hūd 11:45)

English Sahih:

And Noah called to his Lord and said, "My Lord, indeed my son is of my family; and indeed, Your promise is true; and You are the most just of judges!" (Hud [11] : 45)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നൂഹ് തന്റെ നാഥനെ വിളിച്ചു പറഞ്ഞു: ''നാഥാ! എന്റെ മകന്‍ എന്റെ കുടുംബത്തില്‍പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യവുമാണ്. നീയോ വിധികര്‍ത്താക്കളില്‍ ഏറ്റവും നന്നായി വിധി കല്‍പിക്കുന്നവനും.'' (ഹൂദ് [11] : 45)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നൂഹ് തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ മകന്‍ എന്‍റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യമാണുതാനും.[1] നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്.‌

[1] അദ്ദേഹത്തിൻ്റെ ബന്ധുക്കളെ രക്ഷപ്പെടുത്താമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനത്തെപറ്റിയാണ് പരാമര്‍ശം.