Skip to main content

قَالَ رَبِّ اِنِّيْٓ اَعُوْذُ بِكَ اَنْ اَسْـَٔلَكَ مَا لَيْسَ لِيْ بِهٖ عِلْمٌ ۗوَاِلَّا تَغْفِرْ لِيْ وَتَرْحَمْنِيْٓ اَكُنْ مِّنَ الْخٰسِرِيْنَ  ( هود: ٤٧ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
"O my Lord!
എന്‍റെ റബ്ബേ
innī aʿūdhu
إِنِّىٓ أَعُوذُ
Indeed I seek refuge
നിശ്ചയമായും ഞാന്‍ ശരണം (രക്ഷ) തേടുന്നു
bika
بِكَ
in You
നിന്നില്‍, നിന്നോടു
an asalaka
أَنْ أَسْـَٔلَكَ
that I (should) ask You
ഞാന്‍ നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു
mā laysa
مَا لَيْسَ
what not
ഇല്ലാത്തതു
lī bihi
لِى بِهِۦ
I have of it
എനിക്കു അതിനെപ്പറ്റി
ʿil'mun
عِلْمٌۖ
knowledge
അറിവു, വിവരം
wa-illā taghfir
وَإِلَّا تَغْفِرْ
And unless You forgive
നീ പൊറുത്തുതരാത്തപക്ഷം
لِى
me
എനിക്കു
watarḥamnī
وَتَرْحَمْنِىٓ
and You have mercy on me
എനിക്കു കരുണ ചെയ്യുകയും
akun
أَكُن
I will be
ഞാനായിരിക്കും, ആയിത്തീരും
mina l-khāsirīna
مِّنَ ٱلْخَٰسِرِينَ
among the losers"
നഷ്ടപ്പെട്ടവരില്‍ പെട്ട(വന്‍).

Qaala rabbi inneee a'oozu bika an as'alaka maa laisa lee bihee 'ilmunw wa illaa taghfir lee wa tarhamneee akum minal khaasireen (Hūd 11:47)

English Sahih:

[Noah] said, "My Lord, I seek refuge in You from asking that of which I have no knowledge. And unless You forgive me and have mercy upon me, I will be among the losers." (Hud [11] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നൂഹ് പറഞ്ഞു: ''എന്റെ നാഥാ, എനിക്കറിയാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെട്ടവനായിത്തീരും.'' (ഹൂദ് [11] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം (നൂഹ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.