Skip to main content

وَلَمَّا جَاۤءَتْ رُسُلُنَا لُوْطًا سِيْۤءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَّقَالَ هٰذَا يَوْمٌ عَصِيْبٌ  ( هود: ٧٧ )

walammā jāat
وَلَمَّا جَآءَتْ
And when came
വന്നപ്പോള്‍
rusulunā
رُسُلُنَا
Our messengers
നമ്മുടെ ദൂതന്‍മാര്‍
lūṭan
لُوطًا
(to) Lut
ലൂത്ത്വിന്‍റെ അടുക്കല്‍
sīa
سِىٓءَ
he was distressed
അദ്ദേഹത്തിനു അനിഷ്ടമായി (വ്യസനം പിടിപെട്ടു)
bihim
بِهِمْ
for them
അവരെക്കൊണ്ടു, അവര്‍മൂലം
waḍāqa bihim
وَضَاقَ بِهِمْ
and felt straitened for them
അവരെക്കൊണ്ടു (അവരാല്‍) ഇടുങ്ങുകയും ചെയ്തു
dharʿan
ذَرْعًا
(and) uneasy
മുഴങ്കൈ (മനസ്സു)
waqāla
وَقَالَ
and said
അദ്ദേഹം പറയുകയും ചെയ്തു
hādhā
هَٰذَا
"This
ഇതു
yawmun
يَوْمٌ
(is) a day
ഒരു ദിവസമാണു
ʿaṣībun
عَصِيبٌ
distressful"
കഠിനമായ, ഞെരുക്കപ്പെട്ട.

Wa lammaa jaaa'at Rusulunaa Lootan seee'a bihim wa daaqa bihim zar'anw wa qaala haazaa yawmun 'aseeb (Hūd 11:77)

English Sahih:

And when Our messengers, [the angels], came to Lot, he was anguished for them and felt for them great discomfort and said, "This is a trying day." (Hud [11] : 77)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നമ്മുടെ ദൂതന്മാര്‍ ലൂത്വിന്റെ അടുത്തെത്തി. അവരുടെ വരവില്‍ അദ്ദേഹം അതീവ ദുഃഖിതനായി. അവരെക്കുറിച്ചോര്‍ത്ത് അദ്ദേഹത്തിന്റെ മനസ്സ് നൊമ്പരം കൊണ്ടു. അദ്ദേഹം പറഞ്ഞു: ''ഇത് പ്രയാസകരമായ ദിനംതന്നെ.'' (ഹൂദ് [11] : 77)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു.[1]

[1] കാണാന്‍ കൊളളാവുന്ന ആരെയും ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന ആ അധമന്മാര്‍ തന്‍റെ അതിഥികളെയും അപമാനിക്കുമോ എന്നതായിരുന്നു ലൂത്വ് നബി(عليه السلام)യുടെ ആശങ്ക.