Skip to main content

وَمَا يُؤْمِنُ اَكْثَرُهُمْ بِاللّٰهِ اِلَّا وَهُمْ مُّشْرِكُوْنَ  ( يوسف: ١٠٦ )

wamā yu'minu
وَمَا يُؤْمِنُ
And not believe
വിശ്വസിക്കുന്നുമില്ല
aktharuhum
أَكْثَرُهُم
most of them
അവരിലധികവും, അധികമാളും
bil-lahi
بِٱللَّهِ
in Allah
അല്ലാഹുവില്‍
illā wahum
إِلَّا وَهُم
except while they
അവരായിക്കൊണ്ടല്ലാതെ
mush'rikūna
مُّشْرِكُونَ
associate partners with Him
മുശ്രിക്കുകള്‍, പങ്കുചേര്‍ക്കുന്നവര്‍.

Wa maa yu'minu aksaru hum billaahi illaa wa hum mushrikoon (Yūsuf 12:106)

English Sahih:

And most of them believe not in Allah except while they associate others with Him. (Yusuf [12] : 106)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരില്‍ ഏറെ പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല; അവനില്‍ മറ്റുള്ളവയെ പങ്കുചേര്‍ക്കുന്നവരായിക്കൊണ്ടല്ലാതെ. (യൂസുഫ് [12] : 106)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്.‌[1]

[1] പ്രപഞ്ചനാഥനില്‍ വിശ്വസിക്കുകയും, അവൻ്റെ ഏകത്വം അംഗീകരിക്കുകയും ചെയ്യുന്നവരില്‍തന്നെ അധികപേരും ശിര്‍ക്ക് ചെയ്യുന്നവരാണ്. അഥവാ അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നവരും അവരോട് പ്രാര്‍ത്ഥിക്കുന്നവരുമാണ്. ഇത് പൊറുക്കപ്പെടാത്ത കൊടും പാപമത്രെ. അല്ലാഹു ഏകനാണെന്ന് വിശ്വസിച്ചതു കൊണ്ട് മാത്രം ഒരാള്‍ സത്യവിശ്വാസിയാവുകയില്ലെന്നും, ഇബാദത്തിൻ്റെ ഒരിനവും അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിക്കാതിരിക്കുക എന്നത് ഈമാനിൻ്റെ അനിവാര്യോപാധിയാണെന്നും ഈ വചനം അസന്നിഗ്ധമായി തെളിയിക്കുന്നു.