And they brought upon his shirt false blood. [Jacob] said, "Rather, your souls have enticed you to something, so patience is most fitting. And Allah is the one sought for help against that which you describe." (Yusuf [12] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോര പുരട്ടിയാണവര്‍ വന്നത്. പിതാവ് പറഞ്ഞു: ''നിങ്ങളുടെ മനസ്സ് ഒരു കാര്യം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചു. ഇനി നന്നായി ക്ഷമിക്കുകതന്നെ. നിങ്ങള്‍ പറഞ്ഞ കാര്യത്തിന്റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത് അല്ലാഹു മാത്രം.'' (യൂസുഫ് [12] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ.
2 Mokhtasar Malayalam
ചെന്നായ പിടിച്ചതാണെന് ബോധ്യപ്പെടുത്താനായി യൂസുഫിൻ്റെ കുപ്പായത്തിൽ യൂസുഫിൻറെതല്ലാത്ത ചോര പുരട്ടിയാണ് അവർ വന്നത്. അവർ കളവാണ് പറയുന്നതെന്ന് യഅ്ഖൂബ് മനസ്സിലാക്കി. കാരണം വസ്ത്രം കീറിയിട്ടില്ലായിരുന്നു. പിതാവ് പറഞ്ഞു: നിങ്ങൾ പറഞ്ഞതല്ല കാര്യം. നിങ്ങൾ ചെയ്ത നീചവൃത്തി നിങ്ങളുടെ മനസ്സ് നിങ്ങൾക്ക് ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാൽ ഞാൻ അക്ഷമനാവാതെ നല്ല ക്ഷമ കൈക്കൊള്ളുകയാണ്. യൂസുഫിൻ്റെ കാര്യത്തിൽ നിങ്ങളീ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് അല്ലാഹുവോടാണ് ഞാൻ സഹായം തേടുന്നത്.