You worship not besides Him except [mere] names you have named them, you and your fathers, for which Allah has sent down no evidence. Legislation is not but for Allah. He has commanded that you worship not except Him. That is the correct religion, but most of the people do not know. (Yusuf [12] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അവനെവിട്ട് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയൊക്കെയും നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും വ്യാജമായി പടച്ചുണ്ടാക്കിയ ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു അതിനൊന്നിനും ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റം ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല. (യൂസുഫ് [12] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന് കല്പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
2 Mokhtasar Malayalam
അവന്നുപുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും ആരാധ്യരെന്ന് നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. ആരാധ്യതയിൽ അവക്ക് ഒരു വിഹിതവുമില്ല. അവയെ നിങ്ങൾ വിളിക്കുന്ന പേരിൻറെ സത്യതക്ക് തെളിവായി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. എല്ലാ സൃഷ്ടികളിലും വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു; നിങ്ങളും നിങ്ങളുടെ പിതാക്കളും പേരുവിളിക്കുന്ന നാമങ്ങൾക്കല്ല. അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന് അവൻ കല്പിച്ചിരിക്കുന്നു. അവനിൽ മറ്റുള്ളവരെ പങ്കുചേർക്കൽ അവൻ വിലക്കിയിരിക്കുന്നു. അതാകുന്നു തൗഹീദ്. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. അതിനാൽ അവർ അല്ലാഹുവിൽ പങ്കുചേർക്കുകയും അങ്ങനെ ചില സൃഷ്ടികളെ ആരാധിക്കുകയും ചെയ്യുന്നു.