Skip to main content

قَالَ يٰبُنَيَّ لَا تَقْصُصْ رُءْيَاكَ عَلٰٓى اِخْوَتِكَ فَيَكِيْدُوْا لَكَ كَيْدًا ۗاِنَّ الشَّيْطٰنَ لِلْاِنْسَانِ عَدُوٌّ مُّبِيْنٌ  ( يوسف: ٥ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
yābunayya
يَٰبُنَىَّ
"O my son!
എന്റെ കുഞ്ഞുമോനെ
lā taqṣuṣ
لَا تَقْصُصْ
(Do) not relate
നീ കഥനം ചെയ്യരുതു, വിവരിക്കരുതു
ru'yāka
رُءْيَاكَ
your vision
നിന്റെ സ്വപ്നത്തെ
ʿalā ikh'watika
عَلَىٰٓ إِخْوَتِكَ
to your brothers
നിന്റെ സഹോദരാന്മാര്‍ക്കു
fayakīdū
فَيَكِيدُوا۟
lest they plan
എന്നാല്‍ അവര്‍ തന്ത്രം പ്രയോഗിക്കും
laka
لَكَ
against you
നിന്നോടു
kaydan
كَيْدًاۖ
a plot
വല്ല തന്ത്രവും
inna l-shayṭāna
إِنَّ ٱلشَّيْطَٰنَ
Indeed the Shaitaan
നിശ്ചയമായും പിശാചു
lil'insāni
لِلْإِنسَٰنِ
(is) to man
മനുഷ്യനു
ʿaduwwun
عَدُوٌّ
an enemy
ശത്രുവാകുന്നു
mubīnun
مُّبِينٌ
open
പ്രത്യക്ഷമായ, സ്പഷ്ടമായ, തനി

Qaala yaa bunaiya laa taqsus ru'yaaka 'alaaa ikhwatika fayakeedoo laka kaidaa; innash Shaitaana lil insaani 'aduwwum mubeen (Yūsuf 12:5)

English Sahih:

He said, "O my son, do not relate your vision to your brothers or they will contrive against you a plan. Indeed Satan, to man, is a manifest enemy. (Yusuf [12] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിതാവു പറഞ്ഞു: ''മോനേ, ഈ സ്വപ്നത്തെപ്പറ്റി ഒരിക്കലും നിന്റെ സഹോദരന്മാരോട് പറയരുത്. അവര്‍ നിനക്കെതിരെ ഗൂഢതന്ത്രം പ്രയോഗിച്ചേക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ്.'' (യൂസുഫ് [12] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം (പിതാവ്‌) പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു[1]

[1] യൂസുഫ്(عليه السلام)ന് ലഭിക്കാനിരിക്കുന്ന മഹത്വത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഈ സ്വപ്നത്തെപ്പറ്റി സഹോദരന്മാര്‍ അറിഞ്ഞാല്‍ അവര്‍ക്ക് യൂസുഫിനോട് അസൂയ തോന്നുകയും, യൂസുഫിനെതിരെ ഗൂഢാലോചന നടത്താന്‍ പിശാച് അവരെ പ്രേരിപ്പിക്കുകയും ചെയ്‌തേക്കുമോ എന്നാണ് ആ സ്നേഹമുള്ള പിതാവിന്‍റെ ആശങ്ക.