And [the believers among] those to whom We have given the [previous] Scripture rejoice at what has been revealed to you, [O Muhammad], but among the [opposing] factions are those who deny part of it [i.e., the Quran]. Say, "I have only been commanded to worship Allah and not associate [anything] with Him. To Him I invite, and to Him is my return." (Ar-Ra'd [13] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം നേരത്തെ വേദപുസ്തകം നല്കിയവര് നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തില്‍ സന്തുഷ്ടരാണ്. എന്നാല്‍ സഖ്യകക്ഷികളില്‍ ചിലര്‍ ഇതിന്റെ ചില ഭാഗങ്ങള്‍ അംഗീകരിക്കാത്തവരാണ്. പറയുക: ''ഞാന്‍ അല്ലാഹുവിനു മാത്രം വഴിപ്പെടാനാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. അവനില്‍ ഒന്നും പങ്കുചേര്‍ക്കാതിരിക്കാനും. അതിനാല്‍ ഞാന്‍ ക്ഷണിക്കുന്നത് അവനിലേക്കാണ്. എന്റെ മടക്കവും അവങ്കലേക്കുതന്നെ.'' (അര്‍റഅ്ദ് [13] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നാം (മുമ്പ്) വേദഗ്രന്ഥം നല്‍കിയിട്ടുള്ളതാര്‍ക്കാണോ അവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതില്‍ (ഖുര്‍ആനില്‍) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ അതിന്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. പറയുക: അല്ലാഹുവെ ഞാന്‍ ആരാധിക്കണമെന്നും, അവനോട് ഞാന്‍ പങ്കുചേര്‍ക്കരുത് എന്നും മാത്രമാണ് ഞാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത്. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും.
2 Mokhtasar Malayalam
നബിയേ, നാം തൗറാത്ത് നൽകിയിട്ടുള്ള യഹൂദന്മാരും, ഇൻജീൽ നൽകിയിട്ടുള്ള നസ്വാറാക്കളും നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ സന്തോഷം കൊള്ളുന്നു. അവർക്കവതരിപ്പിക്കപ്പെട്ട ചിലതുമായി അത് യോചിച്ചുവന്നതിനാലാണത്. യഹൂദികളുടെയും നസ്വാറാക്കളുടെയും കൂട്ടത്തിൽ തന്നെ അവരുടെ ഇച്ഛകളുമായി ഖുർആനിലെ ചിലത് യോചിക്കാത്തതിനാലും, അവരെ കുറിച്ച് വേദഗ്രന്ഥത്തിൽ മാറ്റം വരുത്തുന്നവരെന്നും അതിനെ വളച്ചൊടിക്കുന്നവരെന്നും ഖുർആൻ വിശേഷിപ്പിക്കുന്നതിനാലും അതിൻ്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും, അവനോട് ആരെയും പങ്കുചേർക്കരുത് എന്നും മാത്രമാണ് എന്നോട് അല്ലാഹു കല്പിച്ചിട്ടുള്ളത്. അവനിലേക്ക് മാത്രമാണ് ഞാൻ ക്ഷണിക്കുന്നത്. മറ്റാരിലേക്കും ഞാൻ ക്ഷണിക്കുന്നില്ല. അവനിലേക്ക് തന്നെയാണ് എൻ്റെ മടക്കവും. ഇതാണ് തൗറാത്തിന്റെയും ഇൻജീലിന്റെയും സന്ദേശവും.