تُؤْتِيْٓ اُكُلَهَا كُلَّ حِيْنٍ ۢبِاِذْنِ رَبِّهَاۗ وَيَضْرِبُ اللّٰهُ الْاَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُوْنَ ( ابراهيم: ٢٥ )
Tu'teee ukulahaa kulla heenim bi izni Rabbihaa; wa yadribul laahul amsaala linnaasi la'allahum yatazak karoon (ʾIbrāhīm 14:25)
English Sahih:
It produces its fruit all the time, by permission of its Lord. And Allah presents examples for the people that perhaps they will be reminded. (Ibrahim [14] : 25)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍. (ഇബ്റാഹീം [14] : 25)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അതിന്‍റെ രക്ഷിതാവിന്‍റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്‍റെ ഫലം നല്‍കിക്കൊണ്ടിരിക്കും.[1] മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.
[1] ഒരു കാറ്റിലും മറിഞ്ഞുവീഴാത്ത, ശാഖകള്‍ ഉയര്‍ന്ന് പടര്‍ന്നു നില്‍ക്കുന്ന, എല്ലാ കാലാവസ്ഥയിലും പഴങ്ങള്‍ നല്‍കുന്ന ഒരു നല്ല മരം പോരെ സുപ്രതിഷ്ഠിതവും, ഫലദായകവുമത്രെ സത്യസാക്ഷ്യം ഉദ്‌ഘോഷിക്കുന്ന സദ്‌വചനം.