And Allah presents an example: a city [i.e., Makkah] which was safe and secure, its provision coming to it in abundance from every location, but it denied the favors of Allah. So Allah made it taste the envelopment of hunger and fear for what they had been doing. (An-Nahl [16] : 112)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു ഒരു നാടിന്റെ ഉദാഹരണം എടുത്തുകാണിക്കുന്നു. അത് നിര്‍ഭയവും ശാന്തവുമായിരുന്നു. അവിടേക്കാവശ്യമായ ആഹാരം നാനാഭാഗത്തുനിന്നും സമൃദ്ധമായി വന്നുകൊണ്ടിരുന്നു. എന്നിട്ടും ആ നാട് അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് നന്ദികേടു കാണിച്ചു. അപ്പോള്‍ അല്ലാഹു അതിനെ വിശപ്പിന്റെയും ഭയത്തിന്റെയും ആവരണമണിയിച്ചു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി. (അന്നഹ്ല് [16] : 112)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം വിശപ്പിന്റെയും ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി.[1]
[1] ഉടുപ്പ് അല്ലെങ്കില്‍ കവചം എന്നാണ് 'ലിബാസി'ൻ്റെ അര്‍ത്ഥം. പട്ടിണിയും ഭയവുംകൊണ്ടുളള ഒരു ഉടുപ്പ് അണിഞ്ഞതുപോലുളള അവസ്ഥയില്‍ അല്ലാഹു അവരെ ആക്കിത്തീര്‍ത്തുവെന്നര്‍ത്ഥം.
2 Mokhtasar Malayalam
അല്ലാഹു ഒരു നാടിനെ ഇതാ ഉദാഹരിക്കുന്നു -മക്കയാണ് ഉദ്ദേശം-. നിർഭയത്വമുള്ള നാടായിരുന്നു അത്; അവിടെയുള്ളവർ ഭയക്കേണ്ടതില്ല. അവർക്ക് ചുറ്റുമുള്ള ജനങ്ങൾ റാഞ്ചിയെടുക്കപ്പെടുമ്പോൾ അവർ സമാധാനചിത്തരായി കഴിയുന്നു. ആ നാടിനുള്ള ഉപജീവനം എളുപ്പത്തോടെ സുഖമായി എല്ലാ പ്രദേശങ്ങളിൽ നിന്നും അവിടെ എത്തിച്ചേരുകയും ചെയ്യുന്നു. അപ്പോൾ ആ നാട്ടുകാർ അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിഷേധിക്കുകയും, അതിന് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു അവർക്ക് പട്ടിണിയും കടുത്ത ഭയവും ശിക്ഷയായി നൽകി. അതിൻ്റെ ഫലം അവരുടെ ശരീരത്തിൽ തന്നെ പ്രകടമാണ്. അവ മെലിയുകയും ഭീതി അവയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അവർ ചെയ്തു കൊണ്ടിരുന്ന നിഷേധത്തിൻ്റെയും കളവാക്കലിൻ്റെയും ഫലമായി വിശപ്പും ഭയവും അവർക്കൊരു വസ്ത്രം പോലെയായി തീർന്നു.