وَمَا ذَرَاَ لَكُمْ فِى الْاَرْضِ مُخْتَلِفًا اَلْوَانُهٗ ۗاِنَّ فِيْ ذٰلِكَ لَاٰيَةً لِّقَوْمٍ يَّذَّكَّرُوْنَ ( النحل: ١٣ )
Wa maa zara a lakum fil ardi mukhtalifan alwaanuh; inna fee zaalika la Aayatal liqawminy yazakkaroon (an-Naḥl 16:13)
English Sahih:
And [He has subjected] whatever He multiplied for you on the earth of varying colors. Indeed in that is a sign for a people who remember. (An-Nahl [16] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവന്‍ ഭൂമിയില്‍ നിങ്ങള്‍ക്കായി വിവിധ വര്‍ണങ്ങളില്‍ നിരവധി വസ്തുക്കള്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. പാഠമുള്‍ക്കൊള്ളുന്ന ജനത്തിന് അവയിലും മഹത്തായ തെളിവുണ്ട്. (അന്നഹ്ല്‍ [16] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍[1] അവന്‍ സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും (അവന്‍റെ കല്‍പനയ്ക്ക് വിധേയം തന്നെ.) ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
[1] വര്‍ണ്ണം വിസ്മയകരമായ ഒരു പ്രതിഭാസമാണ്. പല വസ്തുക്കളെയും ആകര്‍ഷകവും ആസ്വാദ്യവുമാക്കി മാറ്റുന്നത് അവയുടെ വര്‍ണ്ണമത്രെ. പല വസ്തുക്കള്‍ക്കും വര്‍ണ്ണം വ്യതിരിക്തത നല്‍കുന്നു. പലപ്പോഴും വര്‍ണ്ണം ഒരു രക്ഷാകവചമായി വര്‍ത്തിക്കുന്നു.