And it will be said to those who feared Allah, "What did your Lord send down?" They will say, "[That which is] good." For those who do good in this world is good; and the home of the Hereafter is better. And how excellent is the home of the righteous – (An-Nahl [16] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സൂക്ഷ്മത പാലിച്ചവരോട് ചോദിക്കും: ''നിങ്ങളുടെ നാഥന് എന്താണ് ഇറക്കിത്തന്നത്?'' അപ്പോഴവര്‍ പറയും: ''നല്ലതു തന്നെ.'' സുകൃതം ചെയ്തവര്‍ക്ക് ഈ ലോകത്തുതന്നെ സദ്ഫലമുണ്ട്. പരലോക ഭവനമോ കൂടുതലുത്തമവും. ഭക്തന്മാര്ക്കുള്ള ഭവനം എത്ര മഹത്തരം! (അന്നഹ്ല് [16] : 30)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത് തന്നെ. നല്ലത് ചെയ്തവര്‍ക്ക് ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്!
2 Mokhtasar Malayalam
തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവരോട് ചോദിക്കപ്പെട്ടു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ നബിയായ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിച്ചിട്ടുള്ളത് എന്താണ്? അവർ ഉത്തരമായി പറഞ്ഞു: അല്ലാഹു നബിക്ക് അവതരിപ്പിച്ചിരിക്കുന്നത് വളരെ മഹത്തരമായ നന്മ തന്നെയാകുന്നു. അല്ലാഹുവിനെ ആരാധിക്കുന്നത് നന്നാക്കുകയും, സഹജീവികളോടുള്ള പെരുമാറ്റം നന്നാക്കുകയും ചെയ്തവർക്ക് ഈ ഐഹികജീവിതത്തിൽ തന്നെ ഉത്തമമായ പ്രതിഫലമുണ്ട്. (അല്ലാഹുവിൻ്റെ) സഹായവും, ഉപജീവനത്തിലുണ്ടാകുന്ന വിശാലതയും അതിൽ പെട്ടതാണ്. പരലോകത്ത് അല്ലാഹു അവർക്കായി ഒരുക്കിവെച്ചിരിക്കുന്ന പ്രതിഫലമാകട്ടെ, ഇഹലോകത്ത് അവർക്ക് നേരത്തെ നൽകിയ പ്രതിഫലത്തെക്കാൾ ഉത്തമമാണ്. തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവരുടെ പാരത്രികഭവനം എത്ര നല്ലതായിരിക്കുന്നു.