And We certainly sent into every nation a messenger, [saying], "Worship Allah and avoid Taghut." And among them were those whom Allah guided, and among them were those upon whom error was [deservedly] decreed. So proceed [i.e., travel] through the earth and observe how was the end of the deniers. (An-Nahl [16] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.'' അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്പ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യത്തെ നിഷേധിച്ചുതള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക. (അന്നഹ്ല് [16] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.
2 Mokhtasar Malayalam
മുൻപു കഴിഞ്ഞ എല്ലാ സമുദായത്തിലേക്കും അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെയും പിശാചുക്കളെയും മറ്റും ആരാധിക്കുന്നത് ഉപേക്ഷിക്കണമെന്നും കൽപ്പിക്കുന്ന ദൂതന്മാരെ നാം നിയോഗിച്ചിട്ടുണ്ട്. അല്ലാഹു സന്മാർഗത്തിലേക്ക് വഴികാട്ടുകയും അങ്ങനെ അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ ദൂതൻ കൊണ്ടുവന്നത് പിൻപറ്റുകയും ചെയ്തവർ അക്കൂട്ടത്തിലുണ്ട്. അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതനെ ധിക്കരിക്കുകയും ചെയ്ത, അല്ലാഹു സന്മാർഗത്തിലേക്ക് വഴിനയിക്കാത്തവരും അക്കൂട്ടത്തിലുണ്ട്. അങ്ങനെ അവരുടെ മേൽ വഴികേട് സ്ഥിരപ്പെട്ടു. അതിനാൽ ശിക്ഷയും നാശവും വന്നിറങ്ങിയതിന് ശേഷം എന്തായിരുന്നു നിഷേധികളുടെ സ്ഥിതി എന്ന് കണ്ടറിയുന്നതിന് വേണ്ടി നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക.