And to Allah belongs the unseen [aspects] of the heavens and the earth. And the command for the Hour is not but as a glance of the eye or even nearer. Indeed, Allah is over all things competent. (An-Nahl [16] : 77)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളില്‍ ഒളിഞ്ഞിരിക്കുന്നവയൊക്കെയും നന്നായറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ആ അന്ത്യസമയം ഇമവെട്ടുംപോലെ മാത്രമാണ്. അല്ലെങ്കില്‍ അതിനെക്കാള്‍ വേഗതയുള്ളത്. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (അന്നഹ്ല് [16] : 77)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്നാണ് ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്. അന്ത്യസമയത്തിന്റെ കാര്യം കണ്ണ് ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാള്‍ വേഗത കൂടിയതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളിലും ഭൂമിയിലുള്ള മറഞ്ഞ കാര്യങ്ങളെ കുറിച്ചെല്ലാം അറിവുള്ളത്. സൃഷ്ടികളിൽ ആർക്കും അറിയാത്ത ഈ അറിവ് അവന് മാത്രമാണുള്ളത്. അപ്പോൾ അല്ലാഹുവിന് മാത്രം അറിയുന്ന മറഞ്ഞ കാര്യങ്ങളിൽ പെട്ട അന്ത്യനാളിൻ്റെ സ്ഥിതിയെന്താണ്. അല്ലാഹു ഉദ്ദേശിച്ചാൽ കണ്ണ് അടക്കുകയും തുറക്കുകയും ചെയ്യുന്നത് പോലെ -വളരെ വേഗതയിലായിരിക്കും- അത് സംഭവിക്കുക. അല്ല; അതിനെക്കാൾ വേഗതയിലായിരിക്കും അത് ഉണ്ടാവുക. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; ഒന്നും അവന് അസാധ്യമാവുകയില്ല. എന്തെങ്കിലും കാര്യം അവൻ ഉദ്ദേശിച്ചാൽ അവൻ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയേണ്ട താമസം, അതുണ്ടാകുന്നു.