And do not take your oaths as [means of] deceit between you, lest a foot slip after it was [once] firm, and you would taste evil [in this world] for what [people] you diverted from the way of Allah, and you would have [in the Hereafter] a great punishment. (An-Nahl [16] : 94)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ പരസ്പരം വഞ്ചനോപാധിയാക്കരുത്. അങ്ങനെ ചെയ്താല്‍ സത്യത്തില്‍ നിലയുറപ്പിച്ച ശേഷം കാലിടറാനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടഞ്ഞതിന്റെ പേരില്‍ ദുരിതമനുഭവിക്കാനും അതിടവരുത്തും. പിന്നെ നിങ്ങള്‍ക്ക് അതിഭയങ്കരമായ ശിക്ഷയുണ്ടാകും. (അന്നഹ്ല് [16] : 94)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയരുത്. (ഇസ്ലാമില്‍) നില്‍പുറച്ചതിന് ശേഷം പാദം ഇടറിപോകാനും,[1] അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തടഞ്ഞതു നിമിത്തം നിങ്ങള്‍ കെടുതി അനുഭവിക്കാനും അത് കാരണമായിത്തീരും. നിങ്ങള്‍ക്ക് ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
[1] പ്രതിജ്ഞാലംഘനം ഇസ്ലാമില്‍ ഉറപ്പില്ലായ്മയും, വ്യതിയാനത്തിൻ്റെ ലക്ഷണവുമാണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.
2 Mokhtasar Malayalam
പരസ്പരം ചതിക്കുവാനുള്ള മാർഗമാക്കി നിങ്ങളുടെ ശപഥങ്ങളെ നിങ്ങൾ മാറ്റരുത്. നിങ്ങളുടെ ദേഹേഛകളെ പിൻപറ്റി കൊണ്ട് തോന്നുമ്പോൾ ശപഥങ്ങൾ നിങ്ങൾ ലംഘിക്കുകയും, തോന്നുമ്പോൾ പാലിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകരുത്. തീർച്ചയായും നിങ്ങൾ അപ്രകാരം പ്രവർത്തിച്ചാൽ നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീം) ഉറച്ചു നിന്നിരുന്ന നിങ്ങളുടെ പാദങ്ങൾ വ്യതിചലിച്ചു പോകും. അല്ലാഹുവിൻ്റെ വഴിയിൽ നിന്ന് തെറ്റിപ്പോയതിനാൽ അവൻ്റെ ശിക്ഷ നിങ്ങൾ രുചിക്കുകയും, മറ്റുള്ളവരെ വഴിപിഴപ്പിച്ചതിനാൽ ഇരട്ടി ശിക്ഷ നിങ്ങൾക്ക് നൽകപ്പെടുകയും ചെയ്യും.