[Moses] said, "You have already known that none has sent down these [signs] except the Lord of the heavens and the earth as evidence, and indeed I think, O Pharaoh, that you are destroyed." (Al-Isra [17] : 102)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂസാ പറഞ്ഞു: ''ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ പോന്ന ഈ അടയാളങ്ങള്‍ ഇറക്കിയത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ലെന്ന് താങ്കള്‍ക്കു തന്നെ നന്നായറിയാവുന്നതാണല്ലോ. ഫറവോന്, താങ്കള്‍ തുലഞ്ഞവനാണെന്നാണ് ഞാന്‍ കരുതുന്നത്.'' (അല്‍ഇസ്റാഅ് [17] : 102)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം (ഫിര്‍ഔനോട്) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ് തന്നെയാണ് എന്ന് തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്. ഹേ ഫിര്ഔൻ! തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ് ഞാന്‍ കരുതുന്നത്.
2 Mokhtasar Malayalam
മൂസ -عَلَيْهِ السَّلَامُ- അവന് മറുപടിയായി കൊണ്ട് പറഞ്ഞു: ഹേ ഫിർഔൻ! തീർച്ചയായും ഈ ദൃഷ്ടാന്തങ്ങൾ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവായ അല്ലാഹുവല്ലാതെ മറ്റാരുമല്ല അവതരിപ്പിച്ചതെന്ന് നിനക്ക് ഉറച്ച ബോധ്യം വന്നിട്ടുണ്ട്. അവൻ്റെ ശക്തിയുടെയും, അവൻ്റെ ദൂതൻ്റെ സത്യസന്ധതയുടെയും തെളിവുകളായാണ് ഈ ദൃഷ്ടാന്തങ്ങൾ അവൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ നീ അവയെ നിഷേധിച്ചു തള്ളിയിരിക്കുന്നു. ഹേ ഫിർഔൻ! തീർച്ചയായും നീ ഒരു നശിച്ച, നഷ്ടകാരി തന്നെയാണ് എന്ന് എനിക്ക് അറിയാം.