And say, "Praise to Allah, who has not taken a son and has had no partner in [His] dominion and has no [need of a] protector out of weakness; and glorify Him with [great] glorification." (Al-Isra [17] : 111)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവന് ആരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് പങ്കാളിയുമില്ല. മാനക്കേടില്‍നിന്നു കാക്കാന്‍ ഒരു രക്ഷകനെയും അവന്നാവശ്യമില്ല. അങ്ങനെയുള്ള 'അല്ലാഹുവിനു സ്തുതി' എന്നു നീ പറയുക. അവന്റെ മഹത്വം കീര്‍ത്തിക്കുക. (അല്‍ഇസ്റാഅ് [17] : 111)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന് ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എല്ലാ നിലക്കുമുള്ള സ്തുതികൾക്കും അർഹനായ അല്ലാഹുവിന് സർവ്വസ്തുതികളും. ഒരു സന്താനമോ പങ്കാളിയോ ഉണ്ടാവുക എന്നതിൽ നിന്ന് പരിശുദ്ധനാണവൻ. അവൻ്റെ അധികാരത്തിൽ അവനൊരു പങ്കാളിയില്ല. അപമാനമോ നിന്ദ്യതയോ അവനെ ബാധിക്കുകയുമില്ല. അതിനാൽ ഒരു സഹായിയെയോ പ്രതാപം നൽകുന്നവനെയോ അവന് ആവശ്യവുമില്ല. അതിനാൽ അവനെ നീ ധാരാളമായി മഹത്വപ്പെടുത്തുക. സന്താനമോ അധികാരത്തിൽ പങ്കാളിയോ സഹായിയോ പിന്തുണനൽകുന്നവനോ അവനുണ്ടെന്ന് നീ ചേർത്തിപ്പറയരുത്.