And We have made the night and day two signs, and We erased the sign of the night and made the sign of the day visible that you may seek bounty from your Lord and may know the number of years and the account [of time]. And everything We have set out in detail. (Al-Isra [17] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം രാവിനെയും പകലിനെയും രണ്ട് അടയാളങ്ങളാക്കിയിരിക്കുന്നു. അങ്ങനെ നാം രാവാകുന്ന ദൃഷ്ടാന്തത്തിന്റെ നിറംകെടുത്തി. പകലാകുന്ന ദൃഷ്ടാന്തത്തെ പ്രകാശപൂരിതമാക്കി. നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹം തേടാനാണിത്. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും മനസ്സിലാക്കാനും. അങ്ങനെ സകല സംഗതികളും നാം വ്യക്തമായി വേര്‍തിരിച്ചുവെച്ചിരിക്കുന്നു. (അല്‍ഇസ്റാഅ് [17] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും, കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.
2 Mokhtasar Malayalam
രാത്രിയെയും പകലിനെയും അല്ലാഹുവിൻ്റെ ഏകത്വവും ശക്തിയും ബോധ്യപ്പെടുത്തുന്ന രണ്ട് അടയാളങ്ങളായി നാം സൃഷ്ടിച്ചിരിക്കുന്നു. അവയുടെ ദൈർഘ്യത്തിലും കുറവിലും ചൂടിലും തണുപ്പിലുമുള്ള വ്യത്യാസങ്ങളിൽ ഈ ദൃഷ്ടാന്തങ്ങളുണ്ട്. അങ്ങനെ നാം രാത്രിയെ വിശ്രമത്തിനും ഉറക്കത്തിനും യോജിക്കുന്ന തരത്തിൽ ഇരുട്ടുള്ളതാക്കിയിരിക്കുന്നു. പകലിനെയും നാം പ്രകാശമുള്ളതുമാക്കിയിരിക്കുന്നു; അല്ലാഹു നിങ്ങൾക്ക് വിധിച്ച അവൻ്റെ ഔദാര്യമായ ഉപജീവനം നിങ്ങൾ അന്വേഷിക്കുന്നതിനത്രെ അത്. രാത്രിയും പകലും മാറിമാറിവരുന്നതിലൂടെ വർഷങ്ങളുടെ എണ്ണവും, നിങ്ങൾക്ക് ആവശ്യമുള്ള മാസങ്ങളുടെയും ദിവസങ്ങളുടെയും മണിക്കൂറുകളുടെയും കണക്ക് അറിയുന്നതിനുമാണ് ഇതെല്ലാം. കാര്യങ്ങൾ വേർതിരിഞ്ഞ് മനസ്സിലാകുന്നതിനായി നാം എല്ലാ കാര്യവും വിശദീകരിക്കുന്നു. സത്യവാനും അസത്യവാദിയും അതിലൂടെ വേർതിരിയുന്നു.