That is from what your Lord has revealed to you, [O Muhammad], of wisdom. And, [O mankind], do not make [as equal] with Allah another deity, lest you be thrown into Hell, blamed and banished. (Al-Isra [17] : 39)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ നാഥന് നിനക്കു ബോധനം നല്കിയ ജ്ഞാനത്തില്‍ പെട്ടതാണിത്. നീ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദ്യനും ദിവ്യാനുഗ്രഹം വിലക്കപ്പെട്ടവനുമായി നരകത്തിലെറിയപ്പെടും. (അല്‍ഇസ്റാഅ് [17] : 39)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിന്റെ രക്ഷിതാവ് നിനക്ക് ബോധനം നല്കിയ ജ്ഞാനത്തില്‍ പെട്ടതത്രെ അത്. അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നീ സ്ഥാപിക്കരുത്. എങ്കില്‍ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തില്‍ എറിയപ്പെടുന്നതാണ്
2 Mokhtasar Malayalam
നാം വിശദമാക്കി തന്ന ഈ കൽപ്പനകളും നിരോധനങ്ങളും വിധിവിലക്കുകളും നിൻ്റെ രക്ഷിതാവ് നിനക്ക് സന്ദേശമായി നൽകിയ യുക്തിയിൽ പെട്ടതാണ്. അതിനാൽ മനുഷ്യാ! നീ അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെ സ്വീകരിക്കരുത്. അങ്ങനെ ചെയ്താൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകാഗ്നിയിലേക്ക് നീ വലിച്ചെറിയപ്പെടുന്നതായിരിക്കും. (അപ്പോൾ) നീ തന്നെ നിന്നെ ആക്ഷേപിക്കും. ജനങ്ങളും നിന്നെ ആക്ഷേപിക്കും. അങ്ങനെ, നീ ആക്ഷേപിതനും, എല്ലാ നന്മകളിൽ നിന്നും ആട്ടിയകറ്റപ്പെട്ടവനുമായിരിക്കും.