Or [any] creation of that which is great within your breasts." And they will say, "Who will restore us?" Say, "He who brought you forth the first time." Then they will nod their heads toward you and say, "When is that?" Say, "Perhaps it will be soon – (Al-Isra [17] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അതല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ കൂടുതല്‍ വലുതായി ത്തോന്നുന്ന മറ്റു വല്ല സൃഷ്ടിയുമായിത്തീരുക; എന്നാലും നിങ്ങളെ ഉയിര്ത്തെഴുന്നേല്പിക്കും.'' അപ്പോഴവര്‍ ചോദിക്കും: ''ആരാണ് ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക?'' പറയുക: ''നിങ്ങളെ ആദ്യം സൃഷ്ടിച്ചവന് തന്നെ.'' അന്നേരമവര് നിന്റെ നേരെ തലയാട്ടിക്കൊണ്ട് ചോദിക്കും: ''എപ്പോഴാണ് അതുണ്ടാവുക?'' പറയുക: ''അടുത്തുതന്നെ ആയേക്കാം.'' (അല്‍ഇസ്റാഅ് [17] : 51)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക (എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും). അപ്പോള്‍ 'ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്) തിരിച്ചു കൊണ്ട് വരിക?' എന്ന് അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന് തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്റെ നേരെ (നോക്കിയിട്ട്) അവര്‍ തലയാട്ടിക്കൊണ്ട് പറയും: എപ്പോഴായിരിക്കും അത്? നീ പറയുക: അത് അടുത്തുതന്നെ ആയേക്കാം.
2 Mokhtasar Malayalam
അതല്ലെങ്കിൽ അവയെക്കാൾ നിങ്ങളുടെ മനസ്സിൽ ഗംഭീരമായി തോന്നുന്ന മറ്റെന്തെങ്കിലും സൃഷ്ടിയായി കൊള്ളുക. തീർച്ചയായും അല്ലാഹു നിങ്ങളെ ആദ്യം തുടങ്ങിവെച്ചത് പോലെ തന്നെ തിരിച്ചു കൊണ്ടുവരുന്നതും, ആദ്യതവണ സൃഷ്ടിച്ചത് പോലെ തന്നെ നിങ്ങളെ വീണ്ടും ജീവിപ്പിക്കുന്നതുമാണ്. അപ്പോൾ നിൻ്റെ ശത്രുക്കൾ ചോദിക്കും: നമ്മുടെ മരണ ശേഷം നമ്മെ വീണ്ടും ജീവനുള്ളവരായി തിരിച്ചു കൊണ്ടുവരുന്നത് ആരാണ്?! അവരോട് പറയുക: ഒരു മുൻ മാതൃകയുമില്ലാതെ ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചതാരാണോ; അവൻ തന്നെ നിങ്ങളെ വീണ്ടും കൊണ്ടുവരുന്നതാണ്. നിൻ്റെ മറുപടി കേൾക്കുമ്പോൾ പരിഹാസത്തോടെ തലയിളക്കി -(മരണശേഷമുള്ള മടക്കം) അസാധ്യമാണെന്ന് ധരിച്ചു കൊണ്ട് അവർ ചോദിക്കും: എപ്പോഴാണ് ഈ പറയുന്ന മടക്കം?! അവരോട് പറയുക: ചിലപ്പോൾ അടുത്ത് തന്നെയായിരിക്കാം. സംഭവിക്കുമെന്നുറപ്പുള്ളതെല്ലാം അടുത്ത് തന്നെയാകുന്നു.