Your Lord is most knowing of you. If He wills, He will have mercy upon you; or if He wills, He will punish you. And We have not sent you, [O Muhammad], over them as a manager. (Al-Isra [17] : 54)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളുടെ നാഥന് നിങ്ങളെപ്പറ്റി നന്നായറിയുന്നവനാണ്. അവനിച്ഛിക്കുന്നുവെങ്കില്‍ അവന് നിങ്ങളോട് കരുണകാണിക്കും. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ ശിക്ഷിക്കുകയും ചെയ്യും. നാം നിന്നെ അവരുടെ കൈകാര്യകര്‍ത്താവായി നിയോഗിച്ചിട്ടില്ല. (അല്‍ഇസ്റാഅ് [17] : 54)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ രക്ഷിതാവ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന് ഉദ്ദേശിക്കുന്ന പക്ഷം അവന് നിങ്ങളോട് കരുണ കാണിക്കും. അല്ലെങ്കില്‍ അവന് ഉദ്ദേശിക്കുന്ന പക്ഷം അവന് നിങ്ങളെ ശിക്ഷിക്കും. അവരുടെ മേല്‍ മേല്നോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.
2 Mokhtasar Malayalam
ജനങ്ങളേ! അല്ലാഹു നിങ്ങളെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. നിങ്ങളുടെ മേൽ കാരുണ്യം ചൊരിയുവാൻ അവൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ നിങ്ങളുടെ മേൽ കാരുണ്യം ചൊരിയുന്നതും, (അല്ലാഹുവിൽ) വിശ്വസിക്കാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും നിങ്ങൾക്ക് സൗകര്യം ചെയ്യുന്നതുമാണ്. അതല്ല, നിങ്ങളെ ശിക്ഷിക്കാനാണ് അവൻ ഉദ്ദേശിച്ചതെങ്കിൽ ഈമാൻ സ്വീകരിക്കാനുള്ള ഭാഗ്യം നൽകാതെ അവൻ നിങ്ങളെ കൈവെടിയുകയും കുഫ്റിലായി മരിപ്പിക്കുകയും ചെയ്യും. അങ്ങനെ അവൻ നിങ്ങളെ ശിക്ഷിക്കും. അല്ലാഹുവിൻ്റെ റസൂലേ! അവർ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിനും, (അല്ലാഹുവിനെ) നിഷേധിക്കുന്നത് തടയുന്നതിനും അവരുടെ മേൽ നിർബന്ധം ചെലുത്തുകയും, അവരുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തി വെക്കുകയും ചെയ്യുന്ന മേൽനോട്ടക്കാരനായി നാം അങ്ങയെ നിയോഗിച്ചിട്ടില്ല. അല്ലാഹു എത്തിച്ചു നൽകാൻ കൽപ്പിച്ചത് എത്തിച്ചു കൊടുക്കുന്നവൻ മാത്രമാകുന്നു താങ്കൾ.