Skip to main content

وَاِذْ قُلْنَا لَكَ اِنَّ رَبَّكَ اَحَاطَ بِالنَّاسِۗ وَمَا جَعَلْنَا الرُّءْيَا الَّتِيْٓ اَرَيْنٰكَ اِلَّا فِتْنَةً لِّلنَّاسِ وَالشَّجَرَةَ الْمَلْعُوْنَةَ فِى الْقُرْاٰنِ ۗ وَنُخَوِّفُهُمْۙ فَمَا يَزِيْدُهُمْ اِلَّا طُغْيَانًا كَبِيْرًا ࣖ   ( الإسراء: ٦٠ )

wa-idh qul'nā
وَإِذْ قُلْنَا
And when We said
നാം പറഞ്ഞ സന്ദര്‍ഭം
laka
لَكَ
to you
നിന്നോടു
inna rabbaka
إِنَّ رَبَّكَ
"Indeed your Lord
നിശ്ചയമായും നിന്റെ റബ്ബ്
aḥāṭa
أَحَاطَ
has encompassed
വലയം ചെയ്തിരിക്കുന്നു, ചൂഴ്ന്നിരിക്കുന്നു
bil-nāsi
بِٱلنَّاسِۚ
the mankind"
മനുഷ്യരെ, മനുഷ്യരില്‍
wamā jaʿalnā
وَمَا جَعَلْنَا
And not We made
നാം ആക്കിയിട്ടുമില്ല
l-ru'yā
ٱلرُّءْيَا
the vision
കാഴ്ച്ചയെ
allatī araynāka
ٱلَّتِىٓ أَرَيْنَٰكَ
which We showed you
നിനക്കു നാം കാണിച്ചു (കാട്ടി) തന്ന
illā fit'natan
إِلَّا فِتْنَةً
except (as) a trial
ഒരു പരീക്ഷണമല്ലാതെ
lilnnāsi
لِّلنَّاسِ
for mankind
മനുഷ്യര്‍ക്ക്
wal-shajarata
وَٱلشَّجَرَةَ
and the tree
വൃക്ഷ(മര) ത്തെയും
l-malʿūnata
ٱلْمَلْعُونَةَ
the accursed
ശപിക്കപ്പെട്ട
fī l-qur'āni
فِى ٱلْقُرْءَانِۚ
in the Quran
ക്വുര്‍ആനില്‍ (ഉള്ള)
wanukhawwifuhum
وَنُخَوِّفُهُمْ
And We threaten them
നാം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു
famā yazīduhum
فَمَا يَزِيدُهُمْ
but not it increases them
എന്നാല്‍ അവര്‍ക്കു അതു വര്‍ദ്ധിപ്പിക്കുന്നില്ല
illā ṭugh'yānan
إِلَّا طُغْيَٰنًا
except (in) transgression
അതിരുവിടല്‍ (ധിക്കാരം) അല്ലാതെ
kabīran
كَبِيرًا
great
വലുതായ

Wa iz qulnaa laka inna rabbaka ahaata binnaas; wa maa ja'alnar ru'yal lateee arainaaka illaa fitnatal linnaasi washshajaratal mal'oonata fil quraan; wa nukhaw wifuhum famaa yazeeduhum illa tughyaanan kabeeraa (al-ʾIsrāʾ 17:60)

English Sahih:

And [remember, O Muhammad], when We told you, "Indeed, your Lord has encompassed the people." And We did not make the sight which We showed you except as a trial for the people, as was the accursed tree [mentioned] in the Quran. And We threaten [i.e., warn] them, but it increases them not except in great transgression. (Al-Isra [17] : 60)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ നാഥന്‍ മനുഷ്യരെയൊന്നടങ്കം വലയം ചെയ്തിരിക്കുന്നുവെന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. നിനക്കു നാം കാണിച്ചുതന്ന ആ കാഴ്ച നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണമാക്കുകയാണ് ചെയ്തത്. ഖുര്‍ആനില്‍ ശപിക്കപ്പെട്ട ആ വൃക്ഷവും അങ്ങനെതന്നെ. നാം അവരെ ഭയപ്പെടുത്തുകയാണ്. എന്നാല്‍ അതവരില്‍ ധിക്കാരം വളര്‍ത്തുക മാത്രമേ ചെയ്യുന്നുള്ളൂ. (അല്‍ഇസ്റാഅ് [17] : 60)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു.[1] എന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്‌. നിനക്ക് നാം കാണിച്ചുതന്ന ആ ദര്‍ശനത്തെ നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്‌.[2] ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു.) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ വലിയ ധിക്കാരം മാത്രമാണ് അത് അവര്‍ക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്‌.

[1] മനുഷ്യര്‍ എത്ര അഹങ്കരിച്ചാലും അവര്‍ അല്ലാഹുവിൻ്റെ നിയന്ത്രണവലയത്തില്‍ തന്നെയാകുന്നു. അതിനെ അവര്‍ക്ക് മറികടക്കാനാവില്ല.
[2] നിശായാത്രയില്‍ അല്ലാഹു നബി(ﷺ)ക്ക് കാണിച്ചുകൊടുത്ത കാഴ്ചകളെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. നബി(ﷺ) അത് വിവരിച്ചപ്പോള്‍ സത്യനിഷേധികള്‍ ശക്തിയായി പരിഹസിക്കുകയുണ്ടായി. നരകത്തില്‍ 'സഖ്ഖൂം' എന്നൊരു വൃക്ഷമുണ്ടെന്നും, അതില്‍ നിന്നായിരിക്കും ദുര്‍മാര്‍ഗികള്‍ക്കുള്ള ഭക്ഷണമെന്നും വിശുദ്ധഖുര്‍ആന്‍ പ്രസ്താവിച്ചപ്പോഴും സത്യനിഷേധികള്‍ രൂക്ഷമായ പരിഹാസം നടത്തുകയുണ്ടായി. അദൃശ്യവാര്‍ത്തകളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പരീക്ഷിച്ചറിയാനുള്ള സന്ദര്‍ഭങ്ങളത്രെ ഇതൊക്കെ.