Skip to main content

اِنْ اَحْسَنْتُمْ اَحْسَنْتُمْ لِاَنْفُسِكُمْ ۗوَاِنْ اَسَأْتُمْ فَلَهَاۗ فَاِذَا جَاۤءَ وَعْدُ الْاٰخِرَةِ لِيَسٗۤـُٔوْا وُجُوْهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوْهُ اَوَّلَ مَرَّةٍ وَّلِيُتَبِّرُوْا مَا عَلَوْا تَتْبِيْرًا  ( الإسراء: ٧ )

in aḥsantum
إِنْ أَحْسَنتُمْ
If you do good
നിങ്ങള്‍ക്ക് നന്മ ചെയ്യുന്ന പക്ഷം
aḥsantum
أَحْسَنتُمْ
you do good
നിങ്ങള്‍ നന്മ ചെയ്തു (ചെയ്യുന്നു)
li-anfusikum
لِأَنفُسِكُمْۖ
for yourselves;
നിങ്ങള്‍ക്കു തന്നെ, നിങ്ങളുടെ സ്വന്തങ്ങള്‍ക്ക്
wa-in asatum
وَإِنْ أَسَأْتُمْ
and if you do evil
നിങ്ങള്‍ തിന്മ ചെയ്തുവെങ്കിലാകട്ടെ
falahā
فَلَهَاۚ
then it is for it
എന്നാലതിന്നു (തന്നെ), അതിന്നായിരിക്കും
fa-idhā jāa
فَإِذَا جَآءَ
So when came
എനി (എന്നാല്‍) വന്നാല്‍
waʿdu
وَعْدُ
promise
വാഗ്ദത്തം
l-ākhirati
ٱلْءَاخِرَةِ
the last
അവസാനത്തേതിന്റെ
liyasūū
لِيَسُۥٓـُٔوا۟
to sadden
അവര്‍ തിന്‍മ (മോശം - വഷളത്വം) ചെയ്‌വാന്‍ വേണ്ടി
wujūhakum
وُجُوهَكُمْ
your faces
നിങ്ങളുടെ മുഖങ്ങളെ
waliyadkhulū
وَلِيَدْخُلُوا۟
and to enter
അവര്‍ പ്രവേശിക്കുവാനും
l-masjida
ٱلْمَسْجِدَ
the Masjid
പള്ളിയില്‍
kamā dakhalūhu
كَمَا دَخَلُوهُ
just as they (had) entered it
അവരതില്‍ പ്രവേശിച്ചതുപോലെ
awwala marratin
أَوَّلَ مَرَّةٍ
first time
ഒന്നാം (ആദ്യ) പ്രാവശ്യം
waliyutabbirū
وَلِيُتَبِّرُوا۟
and to destroy
അവര്‍ നശിപ്പിക്കുവാനും, തകര്‍ക്കുവാനും
mā ʿalaw
مَا عَلَوْا۟
what they had conquered
അവര്‍ ഔന്നത്യം (മേന്‍മ - വിജയം - ഊക്ക്) നേടിയതിനെ
tatbīran
تَتْبِيرًا
(with) destruction
ഒരു (കടുത്ത) നശിപ്പിക്കല്‍

In ahsantum ahsantum li anfusikum wa in asaatum falahaa; fa izaa jaaa'a wa'dul aakhirati liyasooo'oo wujoo hakum wa liyadkhulul masjida kamaa dakhaloohu awwala marratinw wa liyutabbiroo mass'alaw tatbeera (al-ʾIsrāʾ 17:7)

English Sahih:

[And said], "If you do good, you do good for yourselves; and if you do evil, [you do it] to them [i.e., yourselves]." Then when the final [i.e., second] promise came, [We sent your enemies] to sadden your faces and to enter the masjid [i.e., the temple in Jerusalem], as they entered it the first time, and to destroy what they had taken over with [total] destruction. (Al-Isra [17] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ നന്മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെയാണ്. തിന്മ ചെയ്താല്‍ അതിന്റെ ദോഷവും നിങ്ങള്‍ക്കുതന്നെ. നിങ്ങളെ അറിയിച്ച രണ്ടു സന്ദര്‍ഭങ്ങളില്‍ അവസാനത്തേതിന്റെ സമയമായപ്പോള്‍ നിങ്ങളെ മറ്റു ശത്രുക്കള്‍ കീഴ്‌പ്പെടുത്തി; അവര്‍ നിങ്ങളുടെ മുഖം ചീത്തയാക്കാനും ആദ്യതവണ പള്ളിയില്‍ കടന്നുവന്നപോലെ ഇത്തവണയും കടന്നുചെല്ലാനും കൈയില്‍ ക്കിട്ടിയതെല്ലാം തകര്‍ത്തുകളയാനും വേണ്ടി. (അല്‍ഇസ്റാഅ് [17] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ് നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്നത്‌. നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ (അതിന്‍റെ ദോഷവും) നിങ്ങള്‍ക്കു തന്നെ. എന്നാല്‍ (ആ രണ്ട് സന്ദര്‍ഭങ്ങളില്‍) അവസാനത്തേതിന് നിശ്ചയിച്ച (ശിക്ഷയുടെ) സമയം വന്നാല്‍ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ പ്രവേശിച്ചത് പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത് കളയുവാനും (നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്‌.)[1]

[1] ഇസ്രായീല്യര്‍ അതിക്രമത്തിൻ്റെയും അഹങ്കാരത്തിൻ്റെയും പാരമ്യത്തിലെത്തുകയും, തുടര്‍ന്ന് ശത്രുക്കളുടെ കയ്യാല്‍ അല്ലാഹു അവര്‍ക്ക് നാശമേല്‍പിക്കുകയും ചെയ്യുന്ന രണ്ടാമത്തെ സന്ദര്‍ഭം ഇതിനകം കഴിഞ്ഞുപോയിട്ടുണ്ടോ? അതല്ല, ഇനിയും വരാനിരിക്കുകയാണോ എന്നൊന്നും തീര്‍ത്തുപറയാന്‍ ഖണ്ഡിതമായ തെളിവുകളില്ല. അസ്പിയാനോസ് എന്ന് പേരുളള റോമന്‍ ചക്രവര്‍ത്തി യഹൂദരുടെ നേരെ നടത്തിയ ആക്രമണമാണ് ഈ രണ്ടാമത്തെ സന്ദര്‍ഭമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.