And We have certainly honored the children of Adam and carried them on the land and sea and provided for them of the good things and preferred them over much of what We have created, with [definite] preference. (Al-Isra [17] : 70)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു. (അല്‍ഇസ്റാഅ് [17] : 70)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കരയിലും കടലിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും,[1] വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.
[1] വാഹനം ഉപയോഗിക്കുന്ന ഏക ജീവി മനുഷ്യനാകുന്നു. മറ്റു പല ഘടകങ്ങളോടൊപ്പം ഇതും അവൻ്റെ മഹത്വത്തിന് മാറ്റുകൂട്ടുന്നു.
2 Mokhtasar Malayalam
ആദമിൻ്റെ സന്തതികളെ നാം ബുദ്ധികൊണ്ടും, മലക്കുകളെ കൊണ്ട് അവരുടെ പിതാവിന് സാഷ്ടാംഗം ചെയ്യിപ്പിച്ചും മറ്റുമെല്ലാം ആദരിച്ചിരിക്കുന്നു. കരയിൽ അവരെ വഹിക്കാൻ മൃഗങ്ങളെയും വാഹനങ്ങളെയും, കടലിൽ കപ്പലുകളെയും അവർക്ക് നാം കീഴ്പ്പെടുത്തി നൽകുകയും ചെയ്തിരിക്കുന്നു. ഭക്ഷിക്കാനും കുടിക്കാനും രമിക്കാനും വിശിഷ്ടമായത് നാം അവർക്ക് നൽകുകയും ചെയ്തിരിക്കുന്നു. നമ്മുടെ ധാരാളം സൃഷ്ടികളെക്കാൾ അവർക്ക് നാം വലിയ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ അല്ലാഹു അവരോട് ചെയ്ത അനുഗ്രഹങ്ങൾക്ക് അവർ നന്ദി കാണിക്കട്ടെ.