And indeed, they were about to provoke [i.e., drive] you from the land [i.e., Makkah] to evict you therefrom. And then [when they do], they will not remain [there] after you, except for a little. (Al-Isra [17] : 76)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്നെ ഭൂമിയില്‍നിന്ന് പറിച്ചെടുത്ത് പുറത്തെറിയാന്‍ അവര്‍ തയ്യാറെടുത്തിരിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ നിനക്കു ശേഷം അല്‍പകാലമല്ലാതെ അവരവിടെ താമസിക്കാന്‍ പോകുന്നില്ല. (അല്‍ഇസ്റാഅ് [17] : 76)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും അവര്‍ നിന്നെ നാട്ടില്‍ നിന്ന് വിരട്ടി വിടുവാന്‍ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന് പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കില്‍ നിന്റെ (പുറത്താക്കലിന്) ശേഷം കുറച്ച് കാലമല്ലാതെ അവര്‍ (അവിടെ) താമസിക്കുകയില്ല.
2 Mokhtasar Malayalam
(അല്ലാഹുവിനെ) നിഷേധിച്ചവർ അവരുടെ ശത്രുതയാൽ നിന്നെ പ്രയാസപ്പെടുത്തി കൊണ്ട് മക്കയിൽ നിന്ന് പുറത്താക്കാനായിരിക്കുന്നു. എന്നാൽ നിന്നെ പുറത്താക്കുന്നതിൽ നിന്ന് അല്ലാഹു അവരെ തടഞ്ഞുവെച്ചിരിക്കുന്നു; അല്ലാഹുവിൻ്റെ കൽപ്പനയാൽ നീ (മക്കയിൽ നിന്ന്) പലായനം ചെയ്യുന്നത് വരെ. നിന്നെ അവർ പുറത്താക്കിയിരുന്നെങ്കിൽ അതിന് ശേഷം വളരെ കുറച്ച് കാലമല്ലാതെ അവർ അവിടെ കഴിഞ്ഞു കൂടില്ലായിരുന്നു.