Skip to main content

قُلْ اِنَّمَآ اَنَا۠ بَشَرٌ مِّثْلُكُمْ يُوْحٰٓى اِلَيَّ اَنَّمَآ اِلٰهُكُمْ اِلٰهٌ وَّاحِدٌۚ فَمَنْ كَانَ يَرْجُوْا لِقَاۤءَ رَبِّهٖ فَلْيَعْمَلْ عَمَلًا صَالِحًا وَّلَا يُشْرِكْ بِعِبَادَةِ رَبِّهٖٓ اَحَدًا ࣖ  ( الكهف: ١١٠ )

qul
قُلْ
Say
പറയുക
innamā
إِنَّمَآ
"Only
നിശ്ചയമായും (മാത്രമാണ്)
anā
أَنَا۠
I
ഞാന്‍
basharun
بَشَرٌ
(am) a man
ഒരു മനുഷ്യനാണ്
mith'lukum
مِّثْلُكُمْ
like you
നിങ്ങളെപ്പോലെയുള്ള
yūḥā
يُوحَىٰٓ
Has been revealed
വഹ്‌യു (ഉല്‍ബോധനം) നല്‍കപ്പെടുന്നു
ilayya
إِلَىَّ
to me
എനിക്കു
annamā ilāhukum
أَنَّمَآ إِلَٰهُكُمْ
that your God
നിശ്ചയമായും നിങ്ങളുടെ ഇലാഹു (ആരാധ്യന്‍)
ilāhun
إِلَٰهٌ
(is) God
ആരാധ്യനാണു, ഇലാഹാണ് (എന്നു)
wāḥidun
وَٰحِدٌۖ
One
ഏകനായ, ഒരുവനായ
faman
فَمَن
So whoever
അതിനാല്‍ ആരെങ്കിലും
kāna yarjū
كَانَ يَرْجُوا۟
is hoping
ആശിക്കുന്ന (അഭിലഷിക്കുന്ന - പ്രതീക്ഷിക്കുന്ന - പേടിക്കുന്ന)വനായിരുന്നാല്‍
liqāa rabbihi
لِقَآءَ رَبِّهِۦ
(for the) meeting (with) his Lord
തന്റെ റബ്ബുമായി കണ്ടുമുട്ടുന്നത്, റബ്ബിനെ കാണുന്നത്
falyaʿmal
فَلْيَعْمَلْ
let him do
എന്നാല്‍ അവന്‍ പ്രവര്‍ത്തിച്ചുകൊള്ളട്ടെ
ʿamalan
عَمَلًا
deeds
കര്‍മ്മം, പ്രവൃത്തി
ṣāliḥan
صَٰلِحًا
righteous
നല്ലതായ (സല്‍ക്കര്‍മ്മം)
walā yush'rik
وَلَا يُشْرِكْ
and not associate
അവന്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ
biʿibādati
بِعِبَادَةِ
in (the) worship
ആരാധനയില്‍, 'ഇബാദ'ത്തില്‍
rabbihi
رَبِّهِۦٓ
(of) his Lord
തന്റെ രക്ഷിതാവിന്റെ
aḥadan
أَحَدًۢا
anyone"
ഒരാളെയും, ആരെയും

Qul innamaaa ana basharum mislukum yoohaaa ilaiya annamaa ilaahukum Ilaahunw Waahid; faman kaana yarjoo liqaaa'a Rabbihee falya'mal 'amalan saalihanw wa laa yushrik bi'ibaadati Rabbiheee ahadaa (al-Kahf 18:110)

English Sahih:

Say, "I am only a man like you, to whom has been revealed that your god is one God. So whoever would hope for the meeting with his Lord – let him do righteous work and not associate in the worship of his Lord anyone." (Al-Kahf [18] : 110)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍ ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ. (അല്‍കഹ്ഫ് [18] : 110)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.[1] നിങ്ങളുടെ ആരാധനകൾക്കർഹൻ ഏക ആരാധ്യൻ (അല്ലാഹു) മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.

[1] തിന്നുകയും കുടിക്കുകയും ചെയ്യുന്ന, മാംസവും രക്തവുമുള്ള, വേദനയും വികാരങ്ങളുമുള്ള ഒരു മനുഷ്യന്‍ തന്നെയാണ് മുഹമ്മദ്‌ നബി(ﷺ)യെന്നര്‍ഥം. എന്നാൽ അവിടുത്തേക്ക് അല്ലാഹുവില്‍ നിന്ന് വഹ്‌യ് (ബോധനം) ലഭിക്കുന്നു. മറ്റനേകം പ്രത്യേകതകൾ മുഖേന അല്ലാഹു അവൻ്റെ റസൂലിന് ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു.