Indeed, if they come to know of you, they will stone you or return you to their religion. And never would you succeed, then – ever." (Al-Kahf [18] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളെപ്പറ്റി വല്ല വിവരവും കിട്ടിയാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും. അല്ലെങ്കില്‍ അവരുടെ മതത്തിലേക്ക് തിരിച്ചുപോകാനവര്‍ നിര്‍ബന്ധിക്കും. അങ്ങനെ വന്നാല്‍ പിന്നെ, നിങ്ങളൊരിക്കലും വിജയം വരിക്കുകയില്ല. (അല്‍കഹ്ഫ് [18] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ (അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ.
2 Mokhtasar Malayalam
തീർച്ചയായും നിങ്ങളുടെ ജനത നിങ്ങളെ കുറിച്ച് അറിയുകയും, നിങ്ങളുടെ സ്ഥാനം മനസ്സിലാക്കുകയും ചെയ്താൽ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലുകയോ, അതല്ലെങ്കിൽ മുൻപ് -അല്ലാഹു നിങ്ങൾക്ക് സന്മാർഗം നൽകിക്കൊണ്ട് നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയുന്നതിന് മുൻപ്- നിങ്ങൾ നിലകൊണ്ടിരുന്ന അവരുടെ വഴിപിഴച്ച മതത്തിലേക്ക് നിങ്ങളെ തിരിച്ചു കൊണ്ടുപോവുകയോ ചെയ്യും. നിങ്ങളെങ്ങാനും അതിലേക്ക് തിരിച്ചു പോയാൽ ഒരിക്കലും -ഇഹലോകത്താകട്ടെ പരലോകത്താകട്ടെ- നിങ്ങൾ വിജയിക്കുകയില്ല. മറിച്ച്, അല്ലാഹു നിങ്ങൾക്ക് സന്മാർഗം നൽകിയ നിങ്ങളുടെ സത്യമതം ഉപേക്ഷിക്കുകയും, ആ പിഴച്ച മതത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തതിൻ്റെ ഫലമായി രണ്ടിടത്തും -ഇഹപരലോകങ്ങളിൽ- ഭീമമായ പരാജയമായിരിക്കും നിങ്ങൾ നേരിടുക.