And why did you, when you entered your garden, not say, 'What Allah willed [has occurred]; there is no power except in Allah'? Although you see me less than you in wealth and children, (Al-Kahf [18] : 39)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നീ നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കിങ്ങനെ പറഞ്ഞുകൂടായിരുന്നോ: 'ഇത് അല്ലാഹു ഇച്ഛിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും സ്വാധീനവും ഇല്ല.' നിന്നെക്കാള്‍ സമ്പത്തും സന്താനങ്ങളും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍; (അല്‍കഹ്ഫ് [18] : 39)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ നിന്റെ തോട്ടത്തില്‍ കടന്ന സമയത്ത്, 'ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല' എന്ന് നിനക്ക് പറഞ്ഞുകൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍.
2 Mokhtasar Malayalam
നിൻ്റെ പൂന്തോട്ടത്തിൽ പ്രവേശിച്ച സന്ദർഭത്തിൽ 'മാശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചതത്രെ). ലാ ഖുവ്വത ഇല്ലാബില്ലാഹ് (അല്ലാഹുവിനെ കൊണ്ടല്ലാതെ ആർക്കും ഒരു ശക്തിയുമില്ല). അവനാകുന്നു ഉദ്ദേശിച്ചതെല്ലാം പ്രവർത്തിക്കുന്നവൻ. അവൻ അതിശക്തനാകുന്നു.' എന്ന് നീ പറഞ്ഞിരുന്നെങ്കിൽ. നിന്നെക്കാൾ ദാരിദ്ര്യമുള്ളവനും നിന്നെക്കാൾ കുറവ് സന്താനങ്ങളും ഉള്ളവനായി എന്നെ നീ കാണുന്നെങ്കിൽ.