And his fruits were encompassed [by ruin], so he began to turn his hands about [in dismay] over what he had spent on it, while it had collapsed upon its trellises, and said, "Oh, I wish I had not associated with my Lord anyone." (Al-Kahf [18] : 42)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവസാനം അവന്റെ കായ്കനികള്‍ നാശത്തിനിരയായി. തോട്ടം പന്തലോടുകൂടി നിലംപൊത്തി. അതുകണ്ട് അയാള്‍ താനതില്‍ ചെലവഴിച്ചതിന്റെ പേരില്‍ ഖേദത്താല്‍ കൈമലര്‍ത്തി. അയാളിങ്ങനെ വിലപിച്ചു: ''ഞാനെന്റെ നാഥനില്‍ ആരെയും പങ്ക് ചേര്‍ത്തില്ലായിരുന്നെങ്കില്‍ എത്ര നന്നായേനേ.'' (അല്‍കഹ്ഫ് [18] : 42)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന്റെ ഫലസമൃദ്ധി (നാശത്താല്‍) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങള്‍) അവയുടെ പന്തലുകളോടെ വീണടിഞ്ഞുകിടക്കവെ താന്‍ അതില്‍ ചെലവഴിച്ചതിന്റെ പേരില്‍ അവന് (നഷ്ടബോധത്താല്‍) കൈ മലര്‍ത്തുന്നവനായിത്തീര്‍ന്നു. 'എന്റെ രക്ഷിതാവിനോട് ആരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് അവന് പറയുകയും ചെയ്തുകൊണ്ടിരുന്നു.
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിച്ചിരുന്ന ആ വ്യക്തി പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. (അല്ലാഹുവിനെ) നിഷേധിച്ച ആ മനുഷ്യൻ്റെ തോട്ടത്തിലെ ഫലവർഗങ്ങൾ മുഴുവൻ നാശംകൊണ്ട് മൂടി. അത് കെട്ടിപ്പടുക്കുവാനും പരിചരിക്കുവാനും ചെലവഴിച്ച സമ്പാദ്യമോർത്ത് കടുത്ത ഖേദവും നിരാശയും കാരണത്താൽ തൻ്റെ കൈ മലർത്തുന്നവനായി അവൻ മാറി. ആ പൂന്തോട്ടമാകട്ടെ; മുന്തിരിവള്ളികൾ നാട്ടിനിർത്തപ്പെട്ട തൂണുകളോടെ നിലംപതിച്ചു. അവനതാ വിലപിക്കുന്നു: 'ഞാൻ എൻ്റെ രക്ഷിതാവിൽ മാത്രം വിശ്വസിക്കുന്നവനായിരുന്നെങ്കിൽ! അവനുള്ള ആരാധനയിൽ ഞാൻ ആരെയും പങ്കുചേർത്തിരുന്നില്ലെങ്കിൽ!'