[Dhul-Qarnayn] said, "This is a mercy from my Lord; but when the promise of my Lord comes [i.e., approaches], He will make it level, and ever is the promise of my Lord true." (Al-Kahf [18] : 98)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദുല്‍ഖര്‍നൈന്‍ പറഞ്ഞു: ''ഇതെന്റെ നാഥന്റെ കാരുണ്യമാണ്. എന്നാല്‍ എന്റെ നാഥന്റെ വാഗ്ദത്തസമയം വന്നെത്തിയാല്‍ അവനതിനെ തകര്‍ത്ത് നിരപ്പാക്കും. എന്റെ നാഥന്റെ വാഗ്ദാനം തീര്‍ത്തും സത്യമാണ്.'' (അല്‍കഹ്ഫ് [18] : 98)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവന് അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്.[1] എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.
[1] യഅ്ജൂജും മഅ്ജൂജും ആ ഭിത്തി തകര്‍ത്തുകൊണ്ട് മുന്നേറാന്‍ അല്ലാഹു നിശ്ചയിച്ച സമയത്ത് അത് നടക്കുക തന്നെ ചെയ്യുമെന്നര്‍ഥം.
2 Mokhtasar Malayalam
ദുൽഖർനൈൻ പറഞ്ഞു: യഅ്ജൂജ്-മഅ്ജൂജിനെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നതിൽ നിന്ന് തടഞ്ഞു നിർത്തുകയും, അവരെ തടുക്കുകയും ചെയ്യുന്ന ഈ മതിൽ എൻ്റെ രക്ഷിതാവിൽ നിന്നുള്ള കാരുണ്യമാകുന്നു. എന്നാൽ അന്ത്യനാളിന് മുൻപ് അവർ പുറപ്പെടാനുള്ള -അല്ലാഹു നിശ്ചയിച്ച- സമയം എത്തിക്കഴിഞ്ഞാൽ അല്ലാഹു അതിനെ ഭൂമിയോട് ചേർത്ത് നിരപ്പാക്കിക്കളയുന്നതാണ്. ഈ മതിൽ നിലംപരിശാക്കുകയും, യഅ്ജൂജ് മഅ്ജൂജ് പുറപ്പെടുകയും ചെയ്യുമെന്നുള്ള അല്ലാഹുവിൻ്റെ വാഗ്ദാനം ഉറച്ച വാഗ്ദാനമാകുന്നു; അതൊരിക്കലും നടപ്പാകാതെ പോവുകയില്ല.