Those were the ones upon whom Allah bestowed favor from among the prophets of the descendants of Adam and of those We carried [in the ship] with Noah, and of the descendants of Abraham and Israel [i.e., Jacob], and of those whom We guided and chose. When the verses of the Most Merciful were recited to them, they fell in prostration and weeping. (Maryam [19] : 58)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍. (മര്‍യം [19] : 58)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്റാഹീമിന്റെയും ഇസ്റാഈലിന്റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്.
2 Mokhtasar Malayalam
ഈ സൂറത്തിൽ സകരിയ്യാ നബി -عَلَيْهِ السَّلَامُ- യിൽ തുടങ്ങി ഇദ്രീസ് -عَلَيْهِ السَّلَامُ- വരെ പരാമർശിക്കപ്പെട്ട ഈ നബിമാർ; ആദം നബി -عَلَيْهِ السَّلَامُ- യുടെ സന്തതിപരമ്പരയിൽ നിന്നും, നൂഹ് നബി -عَلَيْهِ السَّلَامُ- യോടൊപ്പം നാം കപ്പലിൽ വഹിച്ചവരുടെ സന്തതിപരമ്പരയിൽ നിന്നും, ഇബ്രാഹീമിൻ്റെയും യഅ്ഖൂബിൻ്റെയും സന്തതിപരമ്പരയിൽ നിന്നും നാം പ്രവാചകത്വം നൽകി അനുഗ്രഹിച്ചവരത്രെ അവർ. നാം ഇസ്ലാമിലേക്ക് സന്മാർഗം നൽകിയവരുമാകുന്നു അവർ. അവരെ നാം പ്രത്യേകം തിരഞ്ഞെടുക്കുകയും, നബിമാരാക്കി തീർക്കുകയും ചെയ്തിരിക്കുന്നു. അവരാകട്ടെ, അല്ലാഹുവിൻ്റെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അല്ലാഹുവിന് മുൻപിൽ സുജൂദിൽ (സാഷ്ടാംഗത്തിൽ) വീഴുകയും, അവനോടുള്ള ഭയഭക്തി കാരണത്താൽ വിതുമ്പുകയും ചെയ്യുന്നവരായിരുന്നു.