Skip to main content

۞ مَا نَنْسَخْ مِنْ اٰيَةٍ اَوْ نُنْسِهَا نَأْتِ بِخَيْرٍ مِّنْهَآ اَوْ مِثْلِهَا ۗ اَلَمْ تَعْلَمْ اَنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ  ( البقرة: ١٠٦ )

mā nansakh
مَا نَنسَخْ
What We abrogate
വല്ലതും നാം നീക്കം ചെയ്താല്‍, ദുര്‍ബ്ബലപ്പെടുത്തിയാല്‍
min āyatin
مِنْ ءَايَةٍ
(of) a sign
ആയത്തില്‍പെട്ട വല്ല ആയത്തിനെയും
aw nunsihā
أَوْ نُنسِهَا
or [We] cause it to be forgotten
അല്ലെങ്കില്‍ അതിനെ നാം വിസ്മരിപ്പിച്ചാല്‍
nati
نَأْتِ
We bring
നാം (കൊണ്ട്)വരും
bikhayrin
بِخَيْرٍ
better
കൂടുതല്‍ നല്ലതിനെ
min'hā
مِّنْهَآ
than it
അതിനെക്കാള്‍
aw mith'lihā
أَوْ مِثْلِهَآۗ
or similar (to) it
അല്ലെങ്കില്‍ അതുപോലെയുള്ളത്
alam taʿlam
أَلَمْ تَعْلَمْ
Do not you know
നിനക്കറിഞ്ഞുകൂടേ
anna l-laha
أَنَّ ٱللَّهَ
that Allah
അല്ലാഹു (ആകുന്നു) എന്ന്
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
over every thing
എല്ലാകാര്യത്തിനും
qadīrun
قَدِيرٌ
(is) All-Powerful?
കഴിവുള്ളവനാകുന്നു

Maa nansakh min aayatin aw nunsihaa na-ti bikhairim minhaaa aw mislihaaa; alam ta'lam annal laaha 'alaa kulli shai'in qadeer (al-Baq̈arah 2:106)

English Sahih:

We do not abrogate a verse or cause it to be forgotten except that We bring forth [one] better than it or similar to it. Do you not know that Allah is over all things competent? (Al-Baqarah [2] : 106)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഏതെങ്കിലും വേദവാക്യത്തെ നാം ദുര്‍ബലപ്പെടുത്തുകയോ മറപ്പിക്കുകയോ ആണെങ്കില്‍ പകരം തത്തുല്യമോ കൂടുതല്‍ മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്. (അല്‍ബഖറ [2] : 106)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വല്ല 'ആയത്തും' നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌.[1] നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിന്നും കഴിവുള്ളവനാണെന്ന്‌?

[1] അല്ലാഹുവാണ് സൃഷ്ടികളുടെ മനോഗതവും സ്വഭാവങ്ങളും സമീപനങ്ങളും സൂക്ഷ്മമായി അറിയുന്നവന്‍. സ്വന്തം ഹിതപ്രകാരം തന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അവന്‍ ഭേദഗതി ചെയ്യുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യും. അല്ലാഹുവിൻ്റെ ഏത് തീരുമാനവും ആത്യന്തികവിശകലനത്തില്‍ സൃഷ്ടികള്‍ക്ക് ഗുണകരമായിരിക്കും.