Yes, [on the contrary], whoever submits his face [i.e., self] in IsLam to Allah while being a doer of good will have his reward with his Lord. And no fear will there be concerning them, nor will they grieve. (Al-Baqarah [2] : 112)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ ആര് സുകൃതവാനായി സര്‍വസ്വം അല്ലാഹുവിന് സമര്‍പ്പിക്കുന്നുവോ അവന് തന്റെ നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. ദുഃഖിക്കാനുമില്ല. (അല്‍ബഖറ [2] : 112)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സ്വർഗത്തിൽ പ്രവേശിക്കുക അല്ലാഹുവിനുള്ള ഇഖ്ലാസോടെ (എല്ലാ ആരാധനാകർമങ്ങളും അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട്) അവനിലേക്ക് തിരിഞ്ഞവൻ മാത്രമാകുന്നു. ഇഖ്ലാസിനോടൊപ്പം റസൂൽ പഠിപ്പിച്ചതു പോലെ ചെയ്തുകൊണ്ട് അവൻ തന്റെ ഇബാദത്തുകൾ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവനാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുക; അവൻ ഏത് വിഭാഗത്തിൽ പെട്ടവനായാലും. അവന്ന് തൻറെ റബ്ബിങ്കൽ അതിൻറെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാർക്ക് നേരിടാനിരിക്കുന്ന പരലോകത്തെ കുറിച്ച് യാതൊന്നും ഭയപ്പെടേണ്ടതില്ല ; ഇഹലോകത്ത് വിട്ടേച്ചുപോന്നതിനെ സംബന്ധിച്ച് അവർ ദുഃഖിക്കേണ്ടി വരികയുമില്ല. ഈ വിശേഷണങ്ങൾ നബി (ﷺ) യുടെ ആഗമന ശേഷം മുസ്ലിങ്ങൾക്കല്ലാതെ യോജിക്കുകയില്ല.