And who are more unjust than those who prevent the name of Allah from being mentioned [i.e., praised] in His mosques and strive toward their destruction. It is not for them to enter them except in fear. For them in this world is disgrace, and they will have in the Hereafter a great punishment. (Al-Baqarah [2] : 114)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കുന്നത് വിലക്കുകയും പള്ളികളുടെ തന്നെ നാശത്തിന് ശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പേടിച്ചുകൊണ്ടല്ലാതെ അവര്‍ക്കതില്‍ പ്രവേശിക്കാവതല്ല. അവര്‍ക്ക് ഈ ലോകത്ത് കൊടിയ അപമാനമുണ്ട്. പരലോകത്ത് കഠിന ശിക്ഷയും. (അല്‍ബഖറ [2] : 114)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിൻ്റെ പള്ളികളില്‍ അവൻ്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്?[1] ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും.
[1] പള്ളി അല്ലാഹുവിൻ്റെ നാമം പുകഴ്ത്തപ്പെടാന്‍ വേണ്ടിയുള്ള അവൻ്റെ ഭവനമാണ്. എന്നാല്‍ ഇന്ന് പലയിടത്തും പള്ളികള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളാക്കപ്പെട്ടിരിക്കുന്നു. ഇത് മഹാപാപമത്രെ.
2 Mokhtasar Malayalam
അല്ലാഹുവിൻറെ മസ്ജിദുകളിൽ അവൻറെ നാമം പ്രകീർത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും നമസ്കാരവും ദിക്റുകളും ഖുർആൻ പാരായണവുമൊക്കെ തടയുകയും ചെയ്തവനെക്കാൾ വലിയ അക്രമി ആരുമില്ല. മസ്ജിദുകളെ തകർക്കുകയോ അല്ലെങ്കിൽ അതിലെ ഇബാദതുകൾ തടയുകയോ ചെയ്തുകൊണ്ട് അതിന്റെ തകർച്ചക്കും നാശത്തിനും വേണ്ടി ശ്രമിച്ചവനെക്കാൾ വലിയ അതിക്രമകാരി മറ്റാരുമില്ല. അവ തകർക്കാൻ ശ്രമിച്ചവർക്ക് ഹൃദയം നടുങ്ങുന്ന ഭയപ്പാടോടു കൂടിയല്ലാതെ അല്ലാഹുവിന്റെ മസ്ജിദുകളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു. അവരുടെ കുഫ്റും, മസ്ജിദുകളിൽ നിന്ന് അവർ ജനങ്ങളെ തടഞ്ഞതും കാരണത്താൽ യഥാർത്ഥത്തിൽ അങ്ങനെയല്ലാതെ അല്ലാഹുവിന്റെ മസ്ജിദുകളിൽ പ്രവേശിക്കാൻ അവർക്കു പാടില്ലായിരുന്നു. മുഅ്മിനുകളുടെ കൈകളാൽ അവർക്ക് ഇഹലോകത്ത് നിന്ദ്യതയും അപമാനവുമാണുള്ളത്. പരലോകത്താകട്ടെ അല്ലാഹുവിൻറെ മസ്ജിദുകളിൽ നിന്ന് ജനങ്ങളെ തടഞ്ഞതു കാരണത്താൽ കഠിനശിക്ഷയുമാണുള്ളത്.