And who would be averse to the religion of Abraham except one who makes a fool of himself. And We had chosen him in this world, and indeed he, in the Hereafter, will be among the righteous. (Al-Baqarah [2] : 130)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആരെങ്കിലും ഇബ്റാഹീമിന്റെ മാര്‍ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സുകൃതവാന്മാരിലായിരിക്കും. (അല്‍ബഖറ [2] : 130)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിൻ്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
2 Mokhtasar Malayalam
ഇബ്രാഹീം ( عليه السلام ) ന്റെ മതം വിട്ട് മറ്റൊരു മതത്തിലേക്ക് ഒരാളും പോവുകയില്ല. സ്വന്തത്തോട് തന്നെ അതിക്രമം ചെയ്യുകയും തനിക്ക് നിന്ദ്യത മതിയെന്ന് തൃപ്തിപ്പെടുകയും സത്യമുപേക്ഷിച്ച് ദുർമാർഗം സ്വീകരിക്കുകയും അതു വഴി മോശമായ പദ്ധതി ഒരുക്കുകയും ചെയ്തവനൊഴികെ. ഇഹലോകത്തിൽ ഇബ്രാഹീം ( عليه السلام ) നെ നാം ഖലീലും (നമുക്ക് ഏറെ പ്രിയങ്കരനും) റസൂലുമായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം, അല്ലാഹു നിർബന്ധമാക്കിയതെല്ലാം നിർവ്വഹിക്കുകയും അങ്ങനെ ഉന്നതമായ പദവികൾ കരസ്ഥമാക്കുകയും ചെയ്ത സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും.