അതിനാല്‍ (എന്നാല്‍) നാം നിശ്ചയമായും നിന്നെ തിരിച്ചുതരാം, തിരിക്കുന്നു
qib'latan
قِبْلَةً
(to the) direction of prayer
ഒരു ക്വിബ്ലഃ(യിലേ)ക്ക്, അഭിമുഖകേന്ദ്രത്തിന്
tarḍāhā
تَرْضَىٰهَاۚ
you will be pleased with
അതിനെ നീ തൃപ്തിപ്പെടുന്നു
fawalli
فَوَلِّ
So turn
എനി (അതിനാല്‍) നീ തിരിക്കുക
wajhaka
وَجْهَكَ
your face
നിന്റെ മുഖം
shaṭra
شَطْرَ
towards the direction
നേരെ ഭാഗത്തേക്ക്
l-masjidi l-ḥarāmi
ٱلْمَسْجِدِ ٱلْحَرَامِۚ
(of) Al-Masjid Al-Haraam
മസ്ജിദുല്‍ ഹറാമിന്റെ, പവിത്രമായ പള്ളിയുടെ
waḥaythu mā kuntum
وَحَيْثُ مَا كُنتُمْ
and wherever that you are
നിങ്ങള്‍ എവിടെയായാലും, ആകുന്നിടത്ത് വെച്ച്
fawallū
فَوَلُّوا۟
[so] turn
നിങ്ങള്‍ തിരിക്കുവിന്‍
wujūhakum
وُجُوهَكُمْ
your faces
നിങ്ങളുടെ മുഖങ്ങളെ
shaṭrahu
شَطْرَهُۥۗ
(in) its direction
അതിന്റെ നേരെ
wa-inna alladhīna
وَإِنَّ ٱلَّذِينَ
And indeed those who
നിശ്ചയമായും യാതൊരു കൂട്ടര്
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
were given the Book
അവര്‍ക്ക് ഗ്രന്ഥം നല്കപ്പെട്ടിരിക്കുന്നു
layaʿlamūna
لَيَعْلَمُونَ
surely know
അവര്‍ അറിയുകതന്നെ ചെയ്യും
annahu
أَنَّهُ
that it
അതാണെന്ന്
l-ḥaqu
ٱلْحَقُّ
(is) the truth
യഥാര്‍ത്ഥം, ന്യായമായത്
min rabbihim
مِن رَّبِّهِمْۗ
from their Lord
തങ്ങളുടെ റബ്ബില്‍ നിന്ന്
wamā l-lahu
وَمَا ٱللَّهُ
And not (is) Allah
അല്ലാഹു അല്ലതാനും
bighāfilin
بِغَٰفِلٍ
unaware
അശ്രദ്ധനേ
ʿammā yaʿmalūna
عَمَّا يَعْمَلُونَ
of what they do
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
Qad naraa taqalluba wajhika fis samaaa'i fala nuwalliyannaka qiblatan tardaahaa; fawalli wajhaka shatral Masjidil haaraam; wa haisu maa kuntum fawalloo wujoohakum shatrah; wa innal lazeena ootul Kitaaba laya'lamoona annahul haqqu mir Rabbihim; wa mal laahu bighaafilin 'ammaa ya'maloon (al-Baq̈arah 2:144)
We have certainly seen the turning of your face, [O Muhammad], toward the heaven, and We will surely turn you to a qiblah with which you will be pleased. So turn your face [i.e., yourself] toward al-Masjid al-Haram. And wherever you [believers] are, turn your faces [i.e., yourselves] toward it [in prayer]. Indeed, those who have been given the Scripture [i.e., the Jews and the Christians] well know that it is the truth from their Lord. And Allah is not unaware of what they do. (Al-Baqarah [2] : 144)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല. (അല്‍ബഖറ [2] : 144)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) നിൻ്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിൻ്റെ മുഖം മസ്ജിദുല്‍ ഹറാമിൻ്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിൻ്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
2 Mokhtasar Malayalam
നബിയേ, താങ്കൾ ഇഷ്ടപ്പെടുന്ന ഭാഗത്തേക്ക് ഖിബ്'ല മാറ്റുന്ന വിഷയത്തിൽ വഹ്'യ് ഇറങ്ങുന്നതും പ്രതീക്ഷിച്ച് താങ്കളുടെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാൽ ബൈത്തുൽ മുഖദ്ദസിന് പകരം നിനക്ക് ഇഷ്ടവും തൃപ്തിയുമുള്ള ഒരു ഖിബ്'ലയിലേക്ക് അഥവാ, മസ്ജിദുൽ ഹറാമിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേൽ നീ നിൻറെ മുഖം മക്കയിലെ മസ്ജിദുൽ ഹറാമിൻറെ നേർക്ക് തിരിക്കുക. മുഅ്മിനുകളേ, നിങ്ങൾ എവിടെയായിരുന്നാലും നമസ്കാരത്തിന് അതിൻറെ നേർക്കാണ് മുഖം തിരിക്കേണ്ടത്. കിതാബ് നൽകപ്പെട്ട ജൂതന്മാർക്കും നസ്റാനികൾക്കും ഖിബ്'ലമാറ്റം തങ്ങളുടെ സ്രഷ്ടാവും നിയന്താവുമായവനിൽ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. കാരണം അക്കാര്യം അവരുടെ കിതാബിലുണ്ട്. സത്യത്തിൽ നിന്ന് പിന്തിരിഞ്ഞുകളയുന്ന ഇക്കൂട്ടർ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അതെല്ലാം അല്ലാഹു അറിയുന്നുണ്ട്. അതിനുള്ള പ്രതിഫലം അവർക്കവൻ നൽകുകയും ചെയ്യും.