Skip to main content

اِنَّ فِيْ خَلْقِ السَّمٰوٰتِ وَالْاَرْضِ وَاخْتِلَافِ الَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِيْ تَجْرِيْ فِى الْبَحْرِ بِمَا يَنْفَعُ النَّاسَ وَمَآ اَنْزَلَ اللّٰهُ مِنَ السَّمَاۤءِ مِنْ مَّاۤءٍ فَاَحْيَا بِهِ الْاَرْضَ بَعْدَ مَوْتِهَا وَبَثَّ فِيْهَا مِنْ كُلِّ دَاۤبَّةٍ ۖ وَّتَصْرِيْفِ الرِّيٰحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاۤءِ وَالْاَرْضِ لَاٰيٰتٍ لِّقَوْمٍ يَّعْقِلُوْنَ  ( البقرة: ١٦٤ )

inna fī khalqi
إِنَّ فِى خَلْقِ
Indeed in (the) creation
നിശ്ചയമായും, സൃഷടിപ്പില്‍ (ഉണ്ട്)
l-samāwāti
ٱلسَّمَٰوَٰتِ
(of) the heavens
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِ
and the earth
ഭൂമിയുടെയും
wa-ikh'tilāfi
وَٱخْتِلَٰفِ
and alternation
വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും
al-layli
ٱلَّيْلِ
of the night
രാത്രിയുടെ
wal-nahāri
وَٱلنَّهَارِ
and the day
പകലിന്‍റെയും
wal-ful'ki
وَٱلْفُلْكِ
and the ships
കപ്പലുകളിലും, കപ്പലിലും
allatī tajrī
ٱلَّتِى تَجْرِى
which sail
സഞ്ചരിക്കുന്ന
fī l-baḥri
فِى ٱلْبَحْرِ
in the sea
സമുദ്രത്തില്‍
bimā yanfaʿu
بِمَا يَنفَعُ
with what benefits
ഉപകാരം ചെയ്യുന്നതുമായി
l-nāsa
ٱلنَّاسَ
[the] people
മനുഷ്യര്‍ക്ക്
wamā anzala l-lahu
وَمَآ أَنزَلَ ٱللَّهُ
and what (has) sent down Allah
അല്ലാഹു ഇറക്കിയതിലും
mina l-samāi
مِنَ ٱلسَّمَآءِ
from the sky
ആകാശത്തു നിന്ന്
min māin
مِن مَّآءٍ
[of] water
വെള്ളമായി, വെള്ളത്തില്‍ നിന്നും
fa-aḥyā bihi
فَأَحْيَا بِهِ
giving life thereby
എന്നിട്ട് അത്കൊണ്ട് അവന്‍ ജീവിപ്പിച്ചു
l-arḍa
ٱلْأَرْضَ
(to) the earth
ഭൂമിയെ
baʿda mawtihā
بَعْدَ مَوْتِهَا
after its death
അതിന്‍റെ മരണത്തിന്‍റെ ശേഷം
wabatha
وَبَثَّ
and dispersing
പരത്തുക(വിതരണം ചെയ്യുക-വ്യാപിപ്പിക്കുക)യും
fīhā
فِيهَا
therein
അതില്‍
min kulli dābbatin
مِن كُلِّ دَآبَّةٍ
[of] every moving creature
എല്ലാ(തരം)ജന്തുക്കളെയും, ജന്തുക്കളില്‍ നിന്നും
wataṣrīfi
وَتَصْرِيفِ
and directing
നടത്തിപ്പിലും, നിയന്ത്രണത്തിലും
l-riyāḥi
ٱلرِّيَٰحِ
(of) the winds
കാറ്റുകളുടെ
wal-saḥābi
وَٱلسَّحَابِ
and the clouds
മേഘത്തിന്‍റെയും
l-musakhari
ٱلْمُسَخَّرِ
[the] controlled
കീഴ്‌പെടുത്തപ്പെട്ട (നിയന്ത്രിക്കപ്പെടുന്ന)
bayna l-samāi wal-arḍi
بَيْنَ ٱلسَّمَآءِ وَٱلْأَرْضِ
between the sky and the earth
ആകാശത്തിനും ഭൂമിക്കുമിടയില്‍
laāyātin
لَءَايَٰتٍ
surely (are) Signs
പല (ചില)ദൃഷടാന്തങ്ങള്‍ (ഉണ്ട്)
liqawmin
لِّقَوْمٍ
for a people
ഒരു ജനതക്ക്
yaʿqilūna
يَعْقِلُونَ
who use their intellect
അവര്‍ ചിന്തിക്കും

Inna fee khalqis samaawaati wal ardi wakhtilaafil laili wannahaari walfulkil latee tajree fil hahri bimaa yanfa'unnaasa wa maaa anzalal laahu minas samaaa'i mim maaa'in fa ahyaa bihil arda ba'da mawtihaa wa bas sa feehaa min kulli daaabbatinw wa tasreefir riyaahi wassahaabil musakhkhari bainas samaaa'i wal ardi la aayaatil liqawminy ya'qiloon (al-Baq̈arah 2:164)

English Sahih:

Indeed, in the creation of the heavens and the earth, and the alternation of the night and the day, and the [great] ships which sail through the sea with that which benefits people, and what Allah has sent down from the heavens of rain, giving life thereby to the earth after its lifelessness and dispersing therein every [kind of] moving creature, and [His] directing of the winds and the clouds controlled between the heaven and earth are signs for a people who use reason. (Al-Baqarah [2] : 164)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്ന് വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍- എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല. (അല്‍ബഖറ [2] : 164)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച.[1]

[1] ഇസ്‌ലാം മനുഷ്യബുദ്ധിയോട് സംസാരിക്കുന്നു. പ്രപഞ്ചത്തിലെ ചെറുതും വലുതുമായ ഏത് വസ്തുവെയും ചൂഴ്ന്നുനില്ക്കുന്ന വിസ്മയകരമായ വ്യവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രപഞ്ചനാഥൻ്റെ അനിഷേധ്യമായ അസ്തിത്വത്തെപറ്റിയുള്ള തെളിഞ്ഞ അവബോധത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ നയിക്കുന്നത്.