The lightning almost snatches away their sight. Every time it lights [the way] for them, they walk therein; but when darkness comes over them, they stand [still]. And if Allah had willed, He could have taken away their hearing and their sight. Indeed, Allah is over all things competent. (Al-Baqarah [2] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മിന്നല്‍പ്പിണരുകള്‍ അവരുടെ കാഴ്ചയെ റാഞ്ചിയെടുക്കാറാകുന്നു. അതിന്റെ വെട്ടമവര്ക്കു കിട്ടുമ്പോഴെല്ലാം അവരതിലൂടെ നടക്കും. ഇരുള്‍മൂടിയാലോ അവര്‍ അറച്ചുനില്‍ക്കും. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന് ഇല്ലാതാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ. (അല്‍ബഖറ [2] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന് തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്.
2 Mokhtasar Malayalam
മിന്നലിൻറെ അതിപ്രസരവും ശക്തിയും അവരുടെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തിയേക്കും എന്ന അവസ്ഥയാണുള്ളത്. മിന്നലിൻറെ വെളിച്ചം ലഭിക്കുമ്പോൾ അവർ അൽപമൊന്ന് നടന്നു നീങ്ങുവാൻ ശ്രമിക്കും. അതിന്റെ വെളിച്ചം ഇല്ലെങ്കിൽ അവർ ഇരുട്ടിലങ്ങനെ സഞ്ചരിക്കാൻ കഴിയാതെ നിൽക്കും. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, എല്ലാം വസ്തുക്കളെയും എന്തും ചെയ്യാൻ സാധിക്കുന്ന അവൻറെ പൂർണമായ കഴിവ് കൊണ്ട് അവരുടെ കേൾവിയും കാഴ്ചയും മടക്കി ലഭിക്കാത്ത വിധം എടുത്ത് കളയുമായിരുന്നു. അവർ സത്യത്തിൽ നിന്ന് പിന്തിരിഞ്ഞ് കളഞ്ഞത് കാരണമത്രെ അത്. മഴയോട് ഉപമിക്കപ്പെട്ടത് ഖുർആനാകുന്നു. അതിലെ താക്കീതുകളും ശാസനകളും ഇടിയുടെ ശബ്ദങ്ങളോടും, ഇടക്കിടെ അവർക്ക് പ്രകടമാകുന്ന സത്യങ്ങളെ മിന്നലുകളോടും ഉപമിക്കപ്പെട്ടിരിക്കുന്നു. സത്യത്തിൽ നിന്ന് അവർ പിന്തിരിയുന്നതും അത് അവർ സ്വീകരിക്കാത്തതും, ഇടിയുടെ ശക്തി കാരണം ചെവി പൊത്തുന്നതിനോടുമാണ് ഉപമിച്ചിരിക്കുന്നത്. ഈ രണ്ട് ഉപമകളിൽ പരാമർശിക്കപ്പെട്ടവരും മുനാഫിഖുകളും തമ്മിലുള്ള സാദൃശ്യം അവർ അത് കൊണ്ട് ഒരു പ്രയോജനവും നേടുന്നില്ല എന്നതാണ് . തീ കൊണ്ടുള്ള ഉപമയിൽ, തീ കത്തിക്കുന്നവർക്ക് ഇരുട്ടും പൊള്ളലുമല്ലാതെ മറ്റൊരു പ്രയോജനവും ലഭിച്ചില്ല. വെള്ളം കൊണ്ടുള്ള ഉപമയിൽ, മഴ കൊണ്ട് അവർക്ക് ഇടിയും മിന്നലും നിമിത്തമുള്ള ഭയമല്ലാതെ ഒന്നും പ്രയോജനപ്പെട്ടില്ല. ഇപ്രകാരം മുനാഫിഖുകൾ ഇസ്ലാമിൽ കാഠിന്യവും തീവ്രതയുമല്ലാതെ മറ്റൊന്നും കാണുന്നില്ല.