يٰٓاَيُّهَا الَّذِيْنَ اٰمَنُوا ادْخُلُوْا فِى السِّلْمِ كَاۤفَّةً ۖوَّلَا تَتَّبِعُوْا خُطُوٰتِ الشَّيْطٰنِۗ اِنَّهٗ لَكُمْ عَدُوٌّ مُّبِيْنٌ ( البقرة: ٢٠٨ )
Yaaa ayyuhal lazeena aamanud khuloo fis silmi kaaaffatanw wa laa tattabi'oo khutuwaatish Shaitaan; innahoo lakum 'aduwwum mubeen (al-Baq̈arah 2:208)
English Sahih:
O you who have believed, enter into IsLam completely [and perfectly] and do not follow the footsteps of Satan. Indeed, he is to you a clear enemy. (Al-Baqarah [2] : 208)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. (അല്‍ബഖറ [2] : 208)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക.[1] പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
[1] അല്ലാഹുവിൻ്റെ കല്‍പന നമ്മുടെ ഏതൊക്കെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് എതിരാണെങ്കിലും നാമതിന് കീഴ്‌പ്പെടണം. യാതൊരു ജീവിതമേഖലയിലും അവനുള്ള കീഴ്‌വണക്കത്തില്‍ നിന്ന് നാം പിറകോട്ട് പോകാന്‍ പാടില്ല.