Or do you think that you will enter Paradise while such [trial] has not yet come to you as came to those who passed on before you? They were touched by poverty and hardship and were shaken until [even their] messenger and those who believed with him said, "When is the help of Allah?" Unquestionably, the help of Allah is near. (Al-Baqarah [2] : 214)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും 'ദൈവ സഹായം എപ്പോഴാണുണ്ടാവുക'യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും. (അല്‍ബഖറ [2] : 214)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് (അല്ലാഹുവിൻ്റെ) ദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിൻ്റെ സഹായം അടുത്തു തന്നെയുണ്ട്.
2 Mokhtasar Malayalam
മുഅ്മിനുകളേ, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവർക്കുണ്ടായതു പോലുള്ള പരീക്ഷണങ്ങൾ നിങ്ങൾക്കും വന്നെത്താതെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്ന് നിങ്ങൾ ധരിച്ചിരിക്കയാണോ ? കഠിന ദാരിദ്ര്യവും രോഗവും അവരെ ബാധിക്കുകയുണ്ടായി. ഭയപ്പാടുകൾ അവരെ വിറപ്പിച്ചു. അല്ലാഹുവിൻറെ സഹായം ലഭിക്കാൻ ധൃതി കൂട്ടിപ്പോകുവാൻ മാത്രം അവർ പരീക്ഷിക്കപ്പെട്ടു. അല്ലാഹുവിൻറെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ റസൂലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുഅ്മിനുകളും പറഞ്ഞുപോയി. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവർക്ക് അവന്റെ സഹായം അടുത്തു തന്നെയുണ്ട്.