Indeed, those who have believed and those who have emigrated and fought in the cause of Allah – those expect the mercy of Allah. And Allah is Forgiving and Merciful. (Al-Baqarah [2] : 218)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാണ് അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിക്കാവുന്നവര്‍. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ. (അല്‍ബഖറ [2] : 218)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിൻ്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
2 Mokhtasar Malayalam
അല്ലാഹുവിലും അവൻറെ റസൂലിലും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ഹിജ്റ പോവുകയും അല്ലാഹുവിൻറെ വചനം ഉന്നതമായിത്തീരാൻ ജിഹാദിൽ ഏർപെടുകയും ചെയ്തവരാരോ അവർ അല്ലാഹുവിൻറെ കാരുണ്യവും പാപമോചനവും പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു തൻറെ അടിമകളുടെ പാപങ്ങൾ പൊറുക്കുന്നവനും അവരോട് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു.